സീറ്റിനെച്ചൊല്ലി ലോക്കല്‍ ട്രെയിനില്‍ സ്ത്രീകളുടെ തമ്മിലടി;വീഡിയോ വൈറല്‍|Social Media

(Mumbai Local Train)മുബൈയിലെ ലോക്കല്‍ ട്രെയിനില്‍ സീറ്റിനെച്ചൊല്ലി സ്ത്രീകള്‍ തമ്മില്‍ കൂട്ടയടി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍(Social Media) ഇതിനോടകം തന്നെ വൈറലായി(Viral). വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ മൂന്ന് സ്ത്രീകള്‍ സീറ്റിനായി വഴക്കിടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ചിത്രം പങ്കുവെച്ചത് റോഡ്സ് ഓഫ് മുംബൈ എന്ന ട്വിറ്റര്‍ അക്കൗണ്ടാണ്. തര്‍ക്കത്തെ തുടര്‍ന്ന് ഒരു പെണ്‍കുട്ടി പ്രായമായ ഒരു സ്ത്രീയുടെ മുടി പിടിച്ചു വലിക്കുന്നതുമുതലാണ് തമ്മിലടി തുടങ്ങുന്നത്. പ്രായമായ സ്ത്രീയെ പെണ്‍കുട്ടി ആക്രമിച്ചപ്പോള്‍ മറ്റൊരു സ്ത്രീ ഇത് തടയാനെത്തി.

പിന്നീടുണ്ടായ തര്‍ക്കം കൂട്ടയടിയില്‍ അവസാനിക്കുന്നതാണ് ദൃശ്യത്തില്‍ കാണാനാവുന്നത്. മറ്റുള്ളവര്‍ നോക്കിനില്‍ക്കെയാണ് മര്‍ദ്ദനം തുടര്‍ന്നത്. ഇവരെ പിടിച്ചുമാറ്റാന്‍ ചില യാത്രക്കാര്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് കഴിഞ്ഞില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News