Kabul:വിവാഹിതനൊപ്പം ഒളിച്ചോടി; കല്ലെറിഞ്ഞു കൊല്ലുമെന്ന് താലിബാന്‍; യുവതി ആത്മഹത്യ ചെയ്തു

വീടുവിട്ടു വിവാഹിതനോടൊപ്പം ഒളിച്ചോടിയതിന് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സൈന്യം കല്ലെറിഞ്ഞു കൊല്ലാന്‍ തീരുമാനിച്ച സ്ത്രീ തൂങ്ങി മരിച്ചു. യുവതി വെള്ളിയാഴ്ചയാണ് തൂങ്ങി മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കല്ലെറിഞ്ഞു കൊല്ലാന്‍ തീരുമാനിച്ചത് സ്ത്രീകള്‍ക്ക് ജയില്‍ സൗകര്യം കുറവായതിനാലാണെന്ന് ഗൊര്‍ പ്രവിശ്യയിലെ താലിബാന്‍ പൊലീസ് മേധാവി അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. വിവാഹിതനെ വ്യാഴാഴ്ച വധിച്ചുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

വീടുവിട്ട് ഓടിപ്പോകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഇത്തരക്കാരെ കല്ലെറിഞ്ഞു കൊല്ലാനോ പൊതുസ്ഥലത്ത് ചാട്ടവാര്‍ കൊണ്ട് അടിക്കാനോ ആണ് തീരുമാനമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സ്ത്രീകള്‍ക്കുമേല്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുന്നത് താലിബാന്‍ തുടരുന്നതിനിടെയാണ് പുതിയ സംഭവം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News