ഗ്രീക്ക് ഗോൾഡൻ റേഷ്യോ അനുസരിച്ചുള്ള സൗന്ദര്യ പട്ടികയിൽ ഇടം നേടി ദീപിക പദുക്കോൺ(deepika padukone). ആഗോള സെലിബ്രിറ്റികൾക്കിടയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ നിന്നും ദീപിക മാത്രമാണ് ഉള്ളത്.
ഗ്രീക്കിൽ ഉത്ഭവിച്ച ഗോൾഡൻ റേഷ്യോ എന്ന കണക്കിൻ പ്രകാരം ലോകത്തെ സുന്ദരികളെ തെരഞ്ഞെടുക്കുന്ന മത്സരത്തിൽ ടെയ്ലർ സ്വിഫ്റ്റ്, സെൻഡായ, ജംഗ് ഹൂയോൺ തുടങ്ങിയവർ ലിസ്റ്റിൽ ഉണ്ട്.
ADVERTISEMENT
ലോകത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകളുടെ പട്ടികയിൽ 94.52% എന്ന ഗോൾഡൻ റേഷ്യോ സ്‌കോറോടെ ജോഡി കോമർ ആണ് ഒന്നാമത്. 94.37% സ്കോറോടെ സെൻഡായ, 94.35% നേടി ബെല്ല ഹഡിഡ്, 92.44% നേടി ബിയോൺസ്, 91.81% സ്കോറോടെ അരിയാന ഗ്രാൻഡെ, 91.64% സ്വന്തമാക്കി ടെയ്ലർ സ്വിഫ്റ്റ് എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
ലിസ്റ്റിൽ 91.22% സ്കോറിൽ ഒമ്പതാം സ്ഥാനമാണ് ദീപിക പദുക്കോണിന്. പത്താം സ്ഥാനത്താണ് സ്ക്വിഡ് ഗെയിം നടി ജംഗ് ഹൂയോൺ ഉള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.