എല്‍ ക്ലാസിക്കോയില്‍ റയല്‍ വാണു; ബാഴ്സലോണയെ വീഴ്ത്തി സ്പാനിഷ് ലീഗില്‍ ഒന്നാമതെത്തി

സാന്റിയാഗോ ബെര്‍ണബ്യൂവില്‍ റയല്‍ മാഡ്രിഡ് മാത്രം. എല്‍ ക്ലാസിക്കോയില്‍ ചിരവൈരികളായ ബാഴ്സലോണയെ 3–1ന് വീഴ്ത്തി സ്പാനിഷ് ലീഗില്‍ ഒന്നാമതെത്തി. ലീഗിലെ ബാഴ്സയുടെ ആദ്യ തോല്‍വിയാണ്.

കരീം ബെന്‍സെമയും ഫെഡറികോ വാല്‍വെര്‍ദെയും റോഡ്രിഗോയുമാണ് റയലിനായി ലക്ഷ്യംകണ്ടത്. ഫെറാന്‍ ടോറസ് ബാഴ്സയുടെ ആശ്വാസം കണ്ടെത്തി. 250–ാംഔദ്യോഗിക ക്ലാസിക്കോയായിരുന്നു റയലിന്റെ തട്ടകത്തില്‍ നടന്നത്. 101 ജയവുമായി റയല്‍ ആധിപത്യം തുടര്‍ന്നു. ബാഴ്സയ്ക്ക് 97 ജയമുണ്ട്.

പന്തടക്കത്തിലും പാസിലുമെല്ലാം റയലിനെക്കാള്‍ മികച്ചുനിന്നത് സാവിയുടെ ബാഴ്സയായിരുന്നു. പക്ഷേ, റയലിന്റെ മിന്നല്‍ പ്രത്യാക്രമണങ്ങളില്‍ ബാഴ്സ പ്രതിരോധത്തിന് പിടിവിട്ടു. വിനീഷ്യസ് ജൂനിയറിന്റെ മുന്നേറ്റത്തിന്റെ ഫലമായിരുന്നു ബെന്‍സെമയുടെ ഗോള്‍. ഇടവേളയ്ക്ക് തൊട്ടുമുമ്പ് ഫെര്‍ലോങ് മെന്‍ഡി നല്‍കിയ പന്തില്‍ വാല്‍വെര്‍ദെ ലീഡുയര്‍ത്തി. കളിയവസാനമായിരുന്നു ടോറസിലൂടെ ബാഴ്സയുടെ മടക്കഗോള്‍. പിന്നാലെ പരിക്കുസമയം പെനല്‍റ്റിയിലൂടെ റോഡ്രിഗോ റയലിന്റെ ജയം ഉറപ്പിച്ചു. ഒമ്പത് കളിയില്‍ 25 പോയിന്റായി റയലിന്. രണ്ടാമതുള്ള ബാഴ്സയ്ക്ക് 22.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News