Chicken Ball: ചായക്കൊപ്പം കഴിക്കാം ചിക്കൻ ബോൾ

ചായക്കൊപ്പം കഴിക്കാന്‍ ഒരു സ്‌പെഷ്യല്‍ വിഭവം ആയാലോ? ചിക്കന്‍ ബോൾ(chicken ball) എങ്ങനെ തയാറാക്കാമെന്ന് നോക്കാം..

ആവശ്യമായ ചേരുവകൾ

വേവിച്ചെടുത്ത ചിക്കന്‍ -അരക്കിലോ
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് -വലുത് ഒന്ന്
മുട്ട (അടിച്ചെടുത്തത്) -ഒന്ന്
മൈദ -2 ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്‌ളോര്‍ -1 ടേബിള്‍ സ്പൂണ്‍
ബ്രെഡ് പൊടി -ഒരു കപ്പ്
മല്ലിപ്പൊടി -1 ടീസ്പൂണ്‍
മുളക് പൊടി -ഒരു ടീസ്പൂണ്‍

Best Chicken Meatball Recipe - How to Make Chicken Meatballs

ഗരംമസാല -ഒരു ടീസ്പൂണ്‍
കുരുമുളക്‌പൊടി -ഒരു ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
പച്ചമുളക്(നന്നായി അരിഞ്ഞത്) -2 എണ്ണം
മല്ലിയില(അരിഞ്ഞത്) -2 ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര് -ഒരു ടീസ്പൂണ്‍
എണ്ണ -വറക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം വേവിച്ചെടുത്ത ചിക്കന്‍ എല്ലില്ലാതെ നന്നായി വേര്‍പ്പെടുത്തിയെടുക്കുക. ഇതിലേക്ക് എല്ലാ മസാലപ്പൊടികളും മല്ലിയിലയും നാരങ്ങാനീരും പച്ചമുളകും പുഴുങ്ങിയ ഉരുളക്കിഴങ്ങും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. ബ്രെഡ് പൊടി, കോണ്‍ ഫ്‌ളോര്‍, മൈദ, ഉപ്പ്, കുരുമുളക് പൊടി എന്നിവ ഒന്നിച്ച് ചേര്‍ത്ത് എടുക്കുക.

നേരത്തെ തയ്യാറാക്കിവച്ച ചിക്കന്‍കൂട്ട് കുറച്ച് വീതം എടുത്ത് ചെറിയ ഉരുളകളാക്കി മാറ്റുക. ഇത് ഓരോന്നായി എടുത്ത് നേരത്തെ അടിച്ചുവെച്ചിരിക്കുന്ന മുട്ടയിലും ശേഷം ബ്രെഡ് പൊടിയിലും മുക്കിയെടുക്കാം. അടുപ്പത്ത് പാന്‍ വച്ച് ചൂടായ ശേഷം എണ്ണ ഒഴിച്ച് നന്നായി ചൂടാകുന്നത് വരെ കാത്തിരിക്കാം. എണ്ണ ചൂടായി കഴിയുമ്പോള്‍ ഇതിലേക്ക് ഉരുളകള്‍ ഓരോന്നായി എടുത്ത് നന്നായി വറുത്തെടുക്കാം. സ്വര്‍ണനിറമാകുന്നത് വരെ ഇത് വറുത്തെടുക്കണം. ചിക്കൻ ബോൾ തയ്യാർ…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News