Kozhikode:ലഹരിക്കടിമയായ മകന്‍ അച്ഛനെയും അമ്മയെയും കുത്തി പരുക്കേല്‍പ്പിച്ചു

ലഹരിക്കടിമയായ മകന്‍ അച്ഛനേയും അമ്മയെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലത്താണ് സംഭവം. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50)ബിജി (48)എന്നിവര്‍ക്കാണ് കുത്തേറ്റത്. പരുക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ മകന്‍ ഷൈനിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രിയോടെയാണ് സംഭവം. ലഹരിയ്ക്ക് അടിമയായ ഷൈന്‍ അച്ഛനെയും അമ്മയേയും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

പൊലീസ് എത്തി ഏറെ പരിശ്രമിച്ചിട്ടും ഷൈനെ പിടികൂടാനായില്ല. ആകാശത്തേക്ക് വെടിയുതിര്‍ത്താണ് യുവാവിനെ പിടിച്ചത്. മല്‍പ്പിടുത്തത്തിനിടെ പരിക്കേറ്റ ഷൈനും ചികിത്സയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News