
തിരുവനന്തപുരം(Thiruvananthapuram) സബ് കളക്ടറായി ഡോ. അശ്വതി ശ്രീനിവാസ്(Dr. Aswathi Sreenivas) ചുമതലയേറ്റു. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ സാന്നിധ്യത്തില്‍ എം. എസ് മാധവിക്കുട്ടി നിയുക്ത സബ് കളക്ടര്‍ക്ക് ചുമതല കൈമാറി. നേരത്തെ ഡല്‍ഹിയില്‍ നീതി ആയോഗില്‍ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. പാലക്കാട് അസിസ്റ്റന്റ് കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം സ്വദേശിയാണ്. 2020ലാണ് സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്.
വിമര്‍ശിച്ചാല്‍ സര്‍ക്കാരിനെ പുറത്താക്കുമെന്ന ഗവര്‍ണറുടെ ട്വീറ്റ്; വിമര്‍ശനം കടുക്കുന്നു
വിമര്‍ശിച്ചാല്‍ സര്‍ക്കാരിനെ പുറത്താക്കുമെന്ന ഗവര്‍ണറുടെ(Governor Arif Mohammad Khan) ട്വീറ്റിനെതിരെ വിമര്‍ശനം കടുക്കുന്നു. രാഷ്ട്രപതി ഇടപെടണമെന്ന് സിപിഐ എം(CPIM) പോളിറ്റ് ബ്യൂറോയും ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പോരാടുമെന്ന് എംവി ഗോവിന്ദനും(M V Govindan) വ്യക്തമാക്കി. ഭരണഘടനാവിരുദ്ധമാണ് ഗവര്‍ണറുടെ നടപടിയെന്ന് പിഡിടി ആചാരിയും കൈരളി ന്യൂസിനോട് പ്രതികരിച്ചു.
വിമര്‍ശിച്ചാല്‍ മന്ത്രിമാരെ പുറത്താക്കുമെന്ന ഗവര്‍ണറുടെ ഭീഷണി ഭരണാഘടനാ വിരുദ്ധമെന്ന് വ്യക്തമാക്കുന്നതായിരുന്നു അതിനെതിരെ ഉയര്‍ന്നുവന്ന പ്രതികരണങ്ങളെല്ലാം. കേരളാ ഗവര്‍ണറുടെ ഭരണഘടനാ വിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ രാഷ്ട്രപതി ഇടപെടണമെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഗവര്‍ണര്‍ രാഷ്ട്രീയ പക്ഷപാതം കാട്ടുകയാണെന്നും സിപിഐ എം പോളിറ്റ്ബ്യൂറോ ആരോപിച്ചു.
ക്യാബിനറ്റിന്റെ ഉപദേശമനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ കേരളത്തിന്റെ ഭരണാധികാരിയാണ് താനെന്നാണ് കേരള ഗവര്‍ണറുടെ വിചാരമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പരിഹസിച്ചു. ഗവര്‍ണറുടേത് അമിതാധികാര പ്രവണതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വിമര്‍ശിച്ചു. താന്‍ ആര്‍എസ്എസുകാരനാണ് ഗവര്‍ണര്‍ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. ഗവര്‍ണര്‍ക്കെതിരെ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പോരാടുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
ഭരണഘടനാവിരുദ്ധമാണ് ഗവര്‍ണറുടെ നടപടിയെന്ന് മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പിഡിടി ആചാരിയും കൈരളി ന്യൂസിനോട് പ്രതികരിച്ചു. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും അഭിപ്രായപ്പെട്ടു. മന്ത്രിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും സതീശന്‍ വ്യക്തമാക്കി. സംയമനത്തോടെ പെരുമാറുന്നവരാണ് കേരളത്തിലെ മന്ത്രിമാരെന്ന് മന്ത്രി ആര്‍ ബിന്ദുവും പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here