തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം; സുപ്രീം കോടതി കേരളത്തിന്റെ ഹര്‍ജി തള്ളി|Supreme Court

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനു പാട്ടത്തിനു നല്‍കിയ എയര്‍പോര്‍ട്ട് അതോറിറ്റി നടപടിക്കെതിരെ കേരളവും തൊഴിലാളി സംഘടനകളും നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി(Supreme Court). വസ്തുതകള്‍ പരിശോധിച്ചാണ് എയര്‍പോര്‍ട്ട് കൈമാറ്റം ഹൈക്കോടതി ശരിവച്ചതെന്ന് ചീഫ് ജസ്റ്റിസ് യുയു ലളിത്.

സ്വകാര്യ ഉടമസ്ഥത വരുന്നതോടെ സേവന വ്യവസ്ഥകള്‍ ബാധിക്കപ്പെടുമെന്ന തൊഴിലാളി യൂണിയനുകളുടെ ആശങ്കയുമാണ് കോടതി തള്ളിയത്.
2021 ഒക്ടോബര്‍ മുതല്‍ സ്വകാര്യ കമ്പനിയാണ് തിരുവനന്തപുരം വിമാനത്താവളം നടത്തുന്നത്.

അതുകൊണ്ടുതന്നെ ഹര്‍ജിയില്‍ ഇടപെടാന്‍ കാരണമൊന്നും കാണുന്നില്ലെന്നാണ് കോടതി നിരീക്ഷണം. അതേസമയം സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയ വാദം നിലനില്‍ക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like