Kerala University: കേരള സര്‍വകലാശാല വിസി നിയമനം: സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി നീട്ടി

വീണ്ടും ചട്ട വിരുദ്ധ നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍(Arif Mohammad Khan). കേരള സര്‍വകലാശാല വി സി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി ഗവര്‍ണര്‍ നീട്ടി. നവംബര്‍ 5 മുതല്‍ മൂന്ന് മാസത്തെയ്ക്കാണ് നീട്ടിയത്. ഒരു മാസത്തെയ്ക്ക് മാത്രമെ കമ്മിറ്റിയുടെ കാലാവധി നീട്ടാന്‍ സാധിക്കു എന്നിരിക്കെയാണ് ഗവര്‍ണറുടെ നപടി.

നവംബര്‍ 4ന് നിലവില്‍ ഗവര്‍ണര്‍ രൂപീകരിച്ച രണ്ടംഗ സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി അവസാനിക്കും. ഈ സാഹചര്യത്തിലാണ് നവംബര്‍ 5 മുതല്‍ മൂന്ന് മാസത്തെയ്ക്ക് കമ്മിറ്റിയുടെ കാലാവധി നീട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിറക്കിയത്. എന്നാല്‍ സര്‍വകലാശാല ചട്ട പ്രകാരം സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി ഒരു മാസത്തെയ്ക്ക് മാത്രമെ നീട്ടാന്‍ സാധിക്കു എന്നിരിക്കെയാണ് ഗവര്‍ണറുടെ ചട്ടവിരുദ്ധ നടപടി. സര്‍വകലാശാല സെനറ്റിന്റെ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധിയെയും യുജിസി ചെയര്‍മാനും ചാന്‍സലറും നോമിനേറ്റ് ചെയ്യുന്നവരെയും ഉള്‍പ്പെടെ മൂന്നുപേരെ ഉള്‍പ്പെടുത്തി സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സര്‍വകലാശാല നിയമത്തിന്റെ 10(1) വകുപ്പില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട് .

ഇതിനു വിരുദ്ധമായി യുജിസി ചെയര്‍മാന്റെയും ചാന്‍സലറുടെയും നോമിനികളെമാത്രം ഉള്‍പ്പെടുത്തിയാണ് ഗവര്‍ണര്‍ രണ്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്. ഇത് വിവാദമായ സാഹചര്യത്തിലാണ് സെനറ്റിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കേരള സര്‍വകലാശാല അതിന് വഴങ്ങാത്ത പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ കമ്മിറ്റിയുടെ കാലാവധി നീട്ടാന്‍ തീരുമാനിച്ചത്. ഒപ്പം സെനറ്റിലെ ഭൂരിപക്ഷം അംഗങ്ങളുെട ആവശ്യാനുസരണം അടുത്തമാസം 4ന് പ്രത്യേക സെനറ്റ് യോഗവും ചേരുന്നുണ്ട്.

തിരുവനന്തപുരം സബ് കളക്ടറായി ചുമതലയേറ്റ് ഡോ. അശ്വതി ശ്രീനിവാസ്

തിരുവനന്തപുരം(Thiruvananthapuram) സബ് കളക്ടറായി ഡോ. അശ്വതി ശ്രീനിവാസ്(Dr. Aswathi Sreenivas) ചുമതലയേറ്റു. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ സാന്നിധ്യത്തില്‍ എം. എസ് മാധവിക്കുട്ടി നിയുക്ത സബ് കളക്ടര്‍ക്ക് ചുമതല കൈമാറി. നേരത്തെ ഡല്‍ഹിയില്‍ നീതി ആയോഗില്‍ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. പാലക്കാട് അസിസ്റ്റന്റ് കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം സ്വദേശിയാണ്. 2020ലാണ് സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here