
(Malappuram)മലപ്പുറം മങ്കടയില്‍ വന്‍ ആയുധ ശേഖരം കണ്ടെത്തി. കൊളത്തൂര്‍ അമ്പലപ്പടിയിലെ കവുങ്ങിന്‍ തോപ്പിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. വാടിവാള്‍, മഴു, കത്തി ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് കണ്ടത്തിയത്.
ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു ആയുധങ്ങള്‍ . കവുങ്ങിന്‍ തോപ്പിന് സമീപത്തെ മോട്ടോര്‍ ഷെഡില്‍ വെള്ളം പമ്പ് ചെയ്യാന്‍ എത്തിയ വ്യക്തിയാണ് ആയുധങ്ങള്‍ കണ്ടത്.
സ്ഥലമുടമയുയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഫോറന്‍സിക്ക് വിഭാഗവും, കൊളത്തൂര്‍ പൊലീസും സ്ഥലത്ത് എത്തി പരിശോധന നടത്തി. ഇന്ത്യന്‍ ആംസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here