Elanthoor Case:ഇലന്തൂര്‍ നരബലിക്കേസ്;പ്രതികളുടെ ജനിതക സാമ്പിള്‍ അന്വേഷണ സംഘം ശേഖരിച്ചു

(Elanthoor Case)ഇലന്തൂര്‍ നരബലിക്കേസിലെ(Human Sacrifice) പ്രതികളുടെ ജനിതക സാമ്പിള്‍ അന്വേഷണ സംഘം ശേഖരിച്ചു. ശാസ്ത്രീയ തെളിവു ശേഖരണം പൂര്‍ത്തിയാക്കുന്നതിനായാണ് പ്രതികളുടെ ഡി എന്‍ എ സാമ്പിള്‍ ശേഖരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലും മുഖ്യപതി ഷാഫിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. മോര്‍ച്ചറി സഹായി എന്ന നിലയിലെ ഷാഫിയുടെ പരിചയം നരബലിക്ക് ഉപയോഗിച്ചു എന്നുറപ്പാക്കുന്നതിനാണ് പ്രതിയെ മോര്‍ച്ചറിയില്‍ എത്തിച്ചത്.

ശാസ്ത്രീയ തെളിവുശേഖരണം അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘം രാവിലെ യോഗം ചേര്‍ന്ന് തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് മൂന്ന് പ്രതികളെയും കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഫോറന്‍സിക് തെളിവുകള്‍ സമാഹരിക്കുന്നതിന്റെ ഭാഗമായി മൂന്ന് പേരുടേയും ഡി എന്‍ എ സാമ്പിള്‍ ശേഖരിച്ചു. മുഖ്യ പ്രതി ഷാഫിയെ മോര്‍ച്ചറി കോംപ്ലക്‌സില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തി. മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം സഹായിയായി പ്രവര്‍ത്തിച്ച് പരിചയമുണ്ടെന്ന് ഷാഫി മൊഴി നല്‍കിയിരുന്നു. മോര്‍ച്ചറി സഹായി എന്ന നിലയിലെ ഷാഫിയുടെ പരിചയം നരബലിക്ക് ഉപയോഗിച്ചു എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായായിരുന്നു അന്വേഷണ സംഘം ഷാഫിയുമായി മോര്‍ച്ചറിയില്‍ എത്തിയത്.

ഇതിനിടെ കേസ്സില്‍ കൃത്യമായ ശാസ്ത്രീയ തെളിവുകളുമുണ്ടെന്ന് പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. ശക്തമായ സാഹചര്യത്തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ഷാഫിയുടെ സാമ്പത്തിക ഇടപാടുകളും, ഫേസ് ബുക്ക് ഇടപെടലുകളും പരിശോധിച്ച് വരുകയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി. വരും ദിവസങ്ങളിലും ചോദ്യം ചെയ്യല്‍ തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News