ദില്ലി മദ്യ നയ അഴിമതി കേസ്;മനീഷ് സിസോദിയയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു|Manish Sisodia

ദില്ലി മദ്യ നയ അഴിമതി കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ(ദില്ലി മദ്യ നയ അഴിമതി കേസ്;മനീഷ് സിസോദിയയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു|Manish Sisodia) ചോദ്യം ചെയ്യല്‍ സി ബി ഐ ആസ്ഥാനത്ത് പുരോഗമിക്കുന്നു. രാവിലെ തുറന്ന വാഹനത്തില്‍ പ്രകടനവുമായാണ് മനീഷ് സിസോദിയ സിബിഐ ആസ്ഥാനത്ത് എത്തിയത്.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താതിരിക്കാന്‍ അറസ്റ്റ് ചെയ്യാനാണ് നീക്കമെന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് കൊണ്ട് സിസോദിയ ആരോപിച്ചു. സി ബി ഐയെയോ ഇഡിയെയോ ഭയമില്ല.

ജയിലില്‍ പോകാന്‍ തയ്യാറെന്നും സിസോദിയ പറഞ്ഞു. മദ്യനയ അഴിമതിയില്‍ മനീഷ് സിസോദിയയെ പ്രതിചേര്‍ത്ത് കഴിഞ്ഞ ഓഗസ്റ്റിലാണ് സിബിഐ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത്. പുതിയ നയ പ്രകാരം സംസ്ഥാനത്ത് വഴി വിട്ട് മദ്യ ലൈസന്‍സ് അനുവദിച്ചു. അഴിമതിപ്പണം കൈപ്പറ്റിയെന്നാണ് സിബിഐ ആരോപണം. കേസുമായി ബന്ധപ്പെട്ട് മുംബൈ മലയാളിയായ വിജയ് നായര്‍ ഉള്‍പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here