കെ രാഘവന്‍ മാസ്റ്ററുടെ ഒമ്പതാം ചരമവാര്‍ഷികം; കോഴിക്കോട്ട് ഗാനാഞ്ജലി സംഘടിപ്പിക്കും

അനശ്വര സംഗീത സംവിധായകന്‍ കെ രാഘവന്‍ മാസ്റ്ററുടെ ഒമ്പതാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് സംഗീതമേ ജീവിതം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 19 ന് കോഴിക്കോട്ട് ഗാനാഞ്ജലി സംഘടിപ്പിക്കും.

കോഴിക്കോട് ടൗണ്‍ ഹാളിലാണ് ശ്യാമസുന്ദര പുഷ്പമേ എന്ന പേരില്‍ ഗാനാഞ്ജലി നടക്കുക. രാഘവന്‍മാസ്റ്ററുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ പ്രത്യേക പരിപാടിയാണ് സംഘടിപ്പിക്കുന്നത്. പിന്നണിഗായകന്‍ വിശ്വനാഥന്‍, ആര്‍ കനകാംബരന്‍, കെ.കെ. സാജന്‍,ഗോപകുമാര്‍,മുഹമ്മദ് കോയ,നിസരി സോളമന്‍,റെയ്‌സ,തീര്‍ത്ഥ സുരേഷ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അഡ്വ അബ്ദുള്‍ അസീസ്, ഡോ.മെഹറുഫ് രാജ്, ശ്രീകുമാര്‍ ജിപുരം, ഗീത ദേവി വാസുദേവന്‍, അഡ്വ നീലിമ അസീസ്, രേഖ അജിത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here