Pinarayi Vijayan: ജനങ്ങൾ ഏൽപിച്ച ഉത്തരവാദിത്വം നന്നായി നിർവഹിക്കും: മുഖ്യമന്ത്രി

ജനങ്ങൾ ഏൽപിച്ച ഉത്തരവാദിത്വം നന്നായി നിർവഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). 25 വർഷത്തേക്കുള്ള പ്രവർത്തന പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള കയർ വർക്കേഴ്സ് സെൻറർ സംസ്ഥാന സമ്മേളനത്തിനിന്റെ ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ട് ചേർത്തലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മധ്യവരുമാനമുള്ള രാഷ്ട്രങ്ങളുടെ ജീവിത നിലവാരത്തിലേക്ക് സംസ്‌ഥാനത്തെ ഉയർത്തുകയാൻ ലക്ഷ്യം. ജനങ്ങൾ ഇതെല്ലാം ആഗ്രഹിക്കുകയാണ്. എന്നാൽ ചില ഇടുങ്ങിയ മനസുള്ളവർ ഇതൊന്നും നടക്കരുതെന്ന് കരുതുന്നുവെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

എൽഡിഎഫ് ഭരിക്കുമ്പോൾ ഇതൊന്നും വേണ്ട എന്ന് ചിന്തിക്കുകയാണവർ. അതിനായി ഏതറ്റം വരെ പോകാനും ഈ ഇടുങ്ങിയ മനസുള്ളവർ തയാറാകുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ നവീകരിച്ചു കൊണ്ടിരിക്കുകയാണ്. സര്‍വകലാശാല വിഷയത്തിലെ തര്‍ക്കങ്ങള്‍ കാര്യമാക്കേണ്ടതില്ല. സര്‍വകലാശാല വിഷയത്തില്‍ ചിലര്‍ പിപ്പിടികള്‍ കാണിക്കുന്നു, അത് ഗൗനിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എതിര്‍ക്കപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മത വിശ്വാസിയാകുന്നത് അന്ധവിശ്വാസമല്ല. അതിന്റെ ഭാഗമായ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ് എതിര്‍ക്കുന്നത്. അനാചാരങ്ങളെ എതിര്‍ക്കുമ്പോള്‍ അത് മതവിശ്വാസത്തിനെതിരാകുമോ എന്ന് ചിലര്‍ ചിന്തിക്കുന്നെന്നും അനാചാരങ്ങളെ എതിര്‍ത്താല്‍ മതത്തെ എതിര്‍ത്തുവെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

നാടിന്റെ പരിതാപകരമായ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നത് സംഘടനകളുടെ സാമൂഹ്യ ഇടപെടലിലൂടെയാണ്. അനാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍ എന്നിവയ്ക്കെതിരെ നവോത്ഥാന നായകര്‍ ഇടപ്പെട്ടു. നവോത്ഥാന നായകരില്‍ എടുത്തു പറയാവുന്ന പേരാണ് മന്നത്ത് പദ്മനാഭന്റേത്. അദ്ദേഹം മന്നത്ത് പദ്മനാഭപിള്ള എന്ന പേര് വേണ്ടെന്നു വച്ച് മന്നത്ത് പദ്മനാഭന്‍ എന്നു മാത്രമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്ധവിശ്വാസങ്ങള്‍ തിരിച്ച് കൊണ്ടു വരാന്‍ ശ്രമിക്കുന്നുണ്ട്. ജാതി പേരിനോട് ചേര്‍ക്കല്‍ ചിലര്‍ വീണ്ടും തുടരുന്നുണ്ട്. നാടിന്റെ വികസനത്തിന് തുരങ്കം വെയ്ക്കുന്നവര്‍ ഇടുങ്ങിയ ചിന്താഗതിയുള്ളവരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News