Age: പ്രായം 65 കഴിഞ്ഞോ? ഭക്ഷണരീതിയിൽ ശ്രദ്ധവേണം

പ്രായം(age) കൂടും തോറും പലരിലും പലതരത്തിലുള്ള ആശങ്കകളും കൂടും. അസുഖങ്ങളെപ്പറ്റിയുള്ള ആശങ്കകളാണ് അതിലേറെയും. ആഹാരത്തിൽ മിതത്വം പാലിക്കുകയും ശരീരത്തെ സംരക്ഷിക്കുന്ന, പോഷകങ്ങൾ കൂടുതലുള്ള ആഹാരം കഴിക്കുകയും ചെയ്യേണ്ട കാലമാണ് വാർധക്യം. പ്രായമായവർക്ക് ഭക്ഷണം നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? നമുക്ക് നോക്കാം…

Elderly Nutrition 101: 10 Foods to Keep You Healthy - Village at Belmar

  • ദിവസവും ധാരാളം വെള്ളം കുടിക്കുക. കുറഞ്ഞത് 8 എട്ട് ​ഗ്ലാസ് വെള്ളമെങ്കിലും നൽകുക.

  • അമിത കൊഴുപ്പും മധുരവും നെയ്യും എണ്ണയും ഉപേക്ഷിക്കുക. അവ ദഹനക്കേടുണ്ടാക്കാം. പ്രത്യേകിച്ചു പ്രമേഹം ഉള്ളവർ. ശീതളപാനീയങ്ങൾ, കാപ്പി, പഞ്ചസാര, മസാലകൾ ഇവയുടെ ഉപയോഗം മിതമാക്കണം.

  • അച്ചാർ, പപ്പടം, ഉണക്കമീൻ എന്നിങ്ങനെ ഉപ്പു ധാരാളമുള്ളവ കുറയ്ക്കണം. കാലറി മാത്രമടങ്ങിയ ബ്രഡ്, കേക്ക്, മധുരപലഹാരങ്ങൾ എന്നിവ തടി വർധിപ്പിക്കാം.

  • നാരുകൂടിയ ഭക്ഷണവും കൂടുതൽ വെള്ളവും കഴിച്ചാൽ മലബന്ധം മാറ്റാം.  രോഗത്തിനനുസരിച്ച് ആഹാരനിയന്ത്രണം പാലിക്കുക.

  • ധാരാളം പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ,ധാന്യങ്ങൾ എന്നിവ നൽകാൻ ശ്രമിക്കുക. അണ്ടിപ്പരിപ്പ്, പയറുവർഗങ്ങൾ, കിഴങ്ങ് എന്നിവ ഗ്യാസ് ഉണ്ടാക്കുന്നതിനാൽ മിതമായി മാത്രം ഉപയോഗിക്കുക

  • ആഹാരം കഴിച്ചശേഷം 15 മിനിറ്റ് നടക്കുക. ഉടനെ കിടക്കരുത്.

  • മധുരപലഹാരങ്ങൾ, പഞ്ചസാര ചേർത്ത ശീതളപാനീയങ്ങൾ, ഫ്രൂട്ട് ഡ്രിങ്ക്‌സ് എന്നിവ പോലുള്ള പഞ്ചസാര ചേർത്ത ഭക്ഷണങ്ങളും പാനീയങ്ങളും പരിമിതപ്പെടുത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News