
ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്(D Y Chandrachud) ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്. ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിനെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസായി രാഷ്ട്രപതി നിയമിച്ചു. നിയമിച്ചു കൊണ്ടുള്ള വിഞ്ജാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. നവംബര്‍ 9 ന് അമ്പതാമത് ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് ചുമതലയേല്‍ക്കും.
നവംബര്‍ എട്ടിനാണ് ജസ്റ്റിസ് യു.യു ലളിത് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുക. ഈ വര്‍ഷം നവംബര്‍ 9 മുതല്‍ 2024 നവംബര്‍ 10 വരെയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ കാലാവധി. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും അധിക കാലം ചീഫ് ജസ്റ്റീസായിരുന്ന ജഡ്ജിമാരില്‍ ഒരാള്‍ കൂടിയാകും ഇതോടെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.
ഇന്ത്യയുടെ പതിനാറാമത് ചീഫ് ജസ്റ്റിസായിരുന്ന വൈ.വി.ചന്ദ്രചൂഢിന്റെ മകനാണ് ഡി.വൈ.ചന്ദ്രചൂഡ്. അയോധ്യ ഭൂമി തര്‍ക്കം, ശബരിമല യുവതീപ്രവേശം തുടങ്ങി സുപ്രധാന കേസുകളില്‍ വിധി പറഞ്ഞ ബെഞ്ചില്‍ അംഗമായിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പൂര്‍ത്തിയായി
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്(Congress President Election) വോട്ടെടുപ്പ് പൂര്‍ത്തിയായി. 90 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തി. പുതിയ അധ്യക്ഷനെ മറ്റന്നാള്‍ അറിയാം. കേരളത്തില്‍ 95.66 ശതമാനാണ് പോളിങ്ങ് നടന്നു.
ലൈംഗികാരോപണക്കേസില്‍ ഒളിവില്‍ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ വോട്ട് ചെയ്യാനെത്തിയില്ല എന്നതും ശ്രദ്ധേയമായി. ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് നൂറ് ശതമാനമാണ് പോളിങ്ങ് നടന്നു. ഡല്‍ഹിയിലെയും രാജസ്ഥാനിലെയും പിസിസികളില്‍ 90 ശതമാനത്തിലധികമാണ് പോളിങ്ങ് നടന്നത്.
ശശി തരൂര്‍ തിരുവനന്തപുരത്തും മല്ലികാര്‍ജുന്‍ ഗാര്‍ഖെ ബംഗളുരുവിലുമാണ് വോട്ട് രേഖപ്പെടുത്തിയത്. പാര്‍ട്ടിയുടെ നന്മയ്ക്ക് വേണ്ടിയാണ് മത്സരിക്കുന്നതെന്ന ശശി തരൂര്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും എഐസിസി ആസ്ഥാനത്താണ് വോട്ട് ചെയ്തത്.
വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള ബാലറ്റുകള്‍ ഒക്ടോബര്‍ 18-ന് ഡല്‍ഹിയിലെത്തിക്കും. 19-നാണ് വോട്ടെണ്ണല്‍. കോണ്‍ഗ്രസിന്റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് ആറാംതവണയാണ് അധ്യക്ഷപദത്തിലേക്ക് മത്സരം നടക്കുന്നത്. 24 കൊല്ലത്തിനിടെ ഇതാദ്യമായാണ് ഗാന്ധികുടുംബത്തിനു പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്ക് എത്താന്‍ പോകുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here