Breakfast: നാളത്തെ ബ്രേക്ഫാസ്റ്റ് ഹെൽത്തിയാവട്ടെ; ഇതാ ഒരു കിടിലൻ ദോശ

ദോശ(dosa) തിന്നാൻ ആശയില്ലാത്തവർ കുറവാകുമല്ലേ?? വിവിധ രുചിയിലുള്ള ദോശകൾ ഇന്നുണ്ട്. ഇത്തവണ നമുക്ക് കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്നൊരു വെറെെറ്റി ദോശ ട്രൈ ചെയ്താലോ? ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും കാരറ്റുമെല്ലാം ചേർത്തുള്ള ഒരു സ്പെഷ്യൽ ഹെൽത്തി ദോശ തന്നെ ആയിക്കോട്ടേയില്ലേ? എങ്ങനെയാണ് ഈ ദോശ തയ്യാറാക്കുന്നതെന്ന് നോക്കാം.

വേണ്ട ചേരുവകൾ

ബീറ്റ്റൂട്ട് 2 എണ്ണം (ചെറുതായി അരിഞ്ഞത്)
ഉരുളക്കിഴങ്ങ് 2 എണ്ണം (ചെറുതായി അരിഞ്ഞത്)
കാരറ്റ് 1 എണ്ണം
സവാള 1 എണ്ണം
പച്ചമുളക് 2 എണ്ണം
ഇഞ്ചി 1 കഷണം
വെളുത്തുള്ളി 3 എണ്ണം
മഞ്ഞൾപൊടി 1/2 ടീസ്പൂൺ
കടുക്, ഉഴുന്നു പരിപ്പ് 1/4 ടീസ്പൂൺ
കറിവേപ്പില 1 തണ്ട്
ദോശമാവ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ബീറ്റ്റൂട്ട്, കാരറ്റ്, ഉരുളക്കിഴങ്ങ് എന്നിവ വൃത്തിയാക്കി കുക്കറിൽ മൂന്നോ നാലോ വിസിൽ വരുന്നത് വരെ വേവിക്കുക. തണുത്തതിന് ശേഷം തൊലി കളഞ്ഞ് നന്നായി ഉടച്ചു വയ്ക്കുക. ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുക്, ഉഴുന്നുപരിപ്പ്, കറിവേപ്പില എന്നിവ ഇട്ടിളക്കിയ ശേഷം പൊടിയായി അരിഞ്ഞ സവാളയും പച്ചമുളകും ചേർത്തു വഴറ്റണം. വഴന്നു വരുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് മൂപ്പിക്കുക.

ശേഷം, ഉടച്ചു വച്ച പച്ചക്കറിക്കൂട്ടം മഞ്ഞൾ പൊടിയും ഉപ്പും വെള്ളവും ചേർത്ത് മസാലയുടെ പരുവം ആകും വരെ വേവിക്കാം. ചൂടാക്കിയ തവയിൽ എണ്ണ പുരട്ടി ദോശമാവ് ഒഴിച്ച് പരമാവധി കനം കുറച്ച് വട്ടത്തിൽ പരത്തുക. ഒരു വശം ദോശയുടെ മുകളിൽ എണ്ണ ഒഴിച്ച് മസാലക്കൂട്ട് വച്ച് മടക്കിവയ്ക്കുക. ഹെൽത്തി ടേസ്റ്റി ദോശ റെഡി….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News