Eldhose Kunnappilly: ഒളിവിലിരുന്ന് ഓണ്‍ലൈന്‍ ചാനല്‍വഴി അപകീര്‍ത്തിപ്പെടുത്തി; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ വീണ്ടും പരാതി

ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ(Eldhose Kunnappilly) കമ്മീഷണര്‍ക്ക് യുവതി വീണ്ടും പരാതി നല്‍കി. ഒളിവിലിരുന്ന് ഓണ്‍ലൈന്‍ ചാനല്‍വഴി എല്‍ദോസ് തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണ്. തനിക്കെതിരെ വാര്‍ത്ത നല്‍കാന്‍ എല്‍ദോസ് ഒരുലക്ഷം രൂപ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയെന്നും യുവതി. അതേസമയം യുവതിയുടെ താമസസ്ഥലത്ത് നിന്നും പീഡന ദിവസം ഉപയോഗിച്ചിരുന്ന എല്‍ദോസിന്റെ വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച്(Crime branch) സംഘം കെണ്ടടുത്തു.

ഒന്‍പതാം ദിവസവും ഒളിവില്‍ തുടരുന്ന എദോസ് കുന്നപ്പിള്ളിക്കെതിരെ കൂടുതല്‍ ആരോപണങ്ങളാണ് യുവതി ഉന്നയിക്കുന്നത്. ഒളിവിലിരുന്നും സാമൂഹിക മാധ്യമങ്ങള്‍ വഴി എംഎല്‍എ തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് കാട്ടി യുവതി വീണ്ടും കമ്മീഷണര്‍ക്ക് പരാതി നല്‍കി. തനിക്കെതിരെ വാര്‍ത്ത നല്‍കാന്‍ എല്‍ദോസ് ഒരുലക്ഷം രൂപ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയെന്നും യുവതി പറഞ്ഞു.-ബൈറ്റ്

യുവതിയുടെ പരാതി കമ്മീഷണര്‍ സൈബര്‍ സെല്ലിനും, ക്രൈംബ്രാഞ്ചിനും കൈമാറി. അതേസമയം പരാതിക്കാരിയുടെ താമസസ്ഥത്ത് നിന്ന് പീഡനദിവസം ഉപയോഗിച്ചിരുന്ന എല്‍ദോസിന്റെ വസ്ത്രങ്ങളും മദ്യ കുപ്പികളും ക്രൈംബ്രാഞ്ച് സംഘം കെണ്ടടുത്തു. പരാതിക്കാരിയുമായി പീഡനം നടന്ന സ്ഥലങ്ങളില്‍ എത്തി തെളിവെടുപ്പ് തുടരുകയാണ്. ഇന്ന് തിരുവനന്തപുരം, പേട്ട അടക്കമുള്ള സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടന്നു. വരും ദിവസങ്ങളില്‍ പെരുംമ്പാവൂര്‍ പ്രദേശങ്ങളില്‍ യുവതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. പെരുമ്പാവൂരിലെ എം.എല്‍.എയുടെ വീട്ടില്‍ എത്തിയും തെളിവെടുക്കും. ഇവിടെ വെച്ചും പീഡനം നടന്നു എന്നാണ് പരാതിക്കാരി മൊഴി നല്‍കിയിരിക്കുന്നത്. എല്‍ദോസ് ഒളിവിലിരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അറസ്റ്റിന് വേണ്ട നീക്കങ്ങളിലാണ് ക്രൈംബ്രാഞ്ച് സംഘം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News