ADVERTISEMENT
പാലക്കാട്(Palakkad) പല്ലശ്ശനയില്‍ സുവിശേഷ പ്രവര്‍ത്തകര്‍ക്കു നേരേ സംഘ്പരിവാര്‍(Sangh Parivar) ഭീഷണി. പ്രവര്‍ത്തകരെ തടഞ്ഞ് മടക്കി അയച്ചു. പൊലീസ്(police) അനുമതിയോടെയാണ് എത്തിയതെന്നും സംഭവത്തില്‍ പരാതി നല്‍കുന്നില്ലെന്നും സുവിശേഷ പ്രവര്‍ത്തകര്‍ പറഞ്ഞു.
ശനിയാഴ്ചയാണ് സംഭവം. പല്ലശ്ശന കവലയില്‍ പ്രവര്‍ത്തകരെ സംഘ്പരിവാര്‍ തടഞ്ഞു. അര മണിക്കൂറോളം തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി. അസഭ്യം പറഞ്ഞു. പിന്നീട് മടക്കി അയച്ചു.
പൊലീസ് അനുമതിയോടെയാണ് സുവിശേഷ പ്രവര്‍ത്തനത്തിനെത്തിയതും പരസ്യ യോഗമാണ് പല്ലശ്ശനയില്‍ സംഘടിപ്പിച്ചിരുന്നതും. തങ്ങളെ തടഞ്ഞതില്‍ പൊലീസിനു പരാതി നല്‍കുന്നില്ലെന്നും തടഞ്ഞവര്‍ക്കുകൂടി ദൈവ കൃപക്കായി പ്രാര്‍ത്ഥിക്കുമെന്നും സുവിശേഷ പ്രവര്‍ത്തകര്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.