RSP: ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയായി എ.എ അസീസ് തുടരും

ആര്‍.എസ്.പി(RSP) സംസ്ഥാന സെക്രട്ടറിയായി എ.എ അസീസ്(A A Asees) തുടരും. ദേശീയസമ്മേളനത്തിന് ശേഷം സെക്രട്ടറി സ്ഥാനമൊഴിയാമെന്ന ധാരണയിലാണ് എ.എ അസീസ് നാലാം തവണയും സെക്രട്ടറിയായതെന്നാണ് സൂചന. ദേശീയ സമ്മേളനത്തിന് ശേഷം ഷിബു ബേബി ജോണിനെ സംസ്ഥാന സെക്രട്ടറിയാക്കാമെന്ന് ഉറപ്പും സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ലഭിച്ചെന്നാണ് വിവരം.

ഇത് പഞ്ചായത്ത് ഭരണസമിതിയാണോ, വീതംവയ്ക്കാന്‍’–സംസ്ഥാന സെക്രട്ടറി സ്ഥാനത്തിനായി എ എ അസീസും ഷിബു ബേബിജോണും വടംവലി തുടരുന്നതിനിടെ നേതൃ യോഗത്തില്‍ അസീസിന്റേതായിരുന്നു ഈ ചോദ്യം. സെക്രട്ടറി സ്ഥാനം ഒന്നരവര്‍ഷം വീതം അസീസും ഷിബുവും വീതംവയ്ക്കട്ടെ എന്ന കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എന്‍ കെ പ്രേമചന്ദ്രന്റെ ഒത്തുതീര്‍പ്പ് നിര്‍ദേശത്തോട് പ്രതികരിക്കവെ ആണ് നിലവിലെ സെക്രട്ടറി എ എഅസീസ് പൊട്ടിത്തെറിച്ചതും പരിഹസിച്ചതും.

ഒടുവില്‍ തല്‍ക്കാലം സെക്രട്ടറിയായി അസീസ് തുടരട്ടെയെന്ന് പിന്നീട് ചേര്‍ന്ന സെക്രട്ടറിയറ്റ് യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ താന്‍ സെക്രട്ടറിയായി തുടരും ഇടയ്ക്കുവച്ച് മാറുന്നതും ആലോചിക്കാം. ദേശീയസമ്മേളനം കഴിയട്ടെ എന്നും സെക്രട്ടറിയറ്റ് യോഗത്തില്‍ എ എ അസീസ് പറഞ്ഞു. ഇകോടെ ഷിബുവിനെ ഒഴിവാക്കാനുള്ള എന്‍.കെ.പ്രേമചന്ദ്രന്റെ തന്ത്രങള്‍ അങനെ വിജയിച്ചു.സമവായ ഫോര്‍മുല ഉണ്ടൊ എന്ന ചോദ്യത്തിന് ഇല്ലെന്ന് മാധ്യമഘളോടു പറഞ്ഞു.

79 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു തുടര്‍ന്ന് സെക്രട്ടറി സ്ഥാനത്തേക്ക് ഷിബു ബേബി ജോണ്‍ എ എ അസീസിന്റെ പേര് നിര്‍ദ്ദേശിച്ചു. ബാബു ദിവാകരനും റ്റിസി വിജയനും പിന്‍താങ്ങി . ഇതോടെ നാലാമതും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആയി എ എ അസീസിന് തെരഞ്ഞെടുക്കപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News