Manish Sisodia: ദില്ലി മദ്യനയ അഴിമതി കേസ്; മനീഷ് സിസോദിയയെ ചോദ്യം ചെയ്തത് 9 മണിക്കൂര്‍

ദില്ലി മദ്യ നയ അഴിമതി കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ(Manish Sisodia) ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. 9 മണിക്കുറാണ് സിസോദിയയെ സിബിഐ ചോദ്യം ചെയ്യതത്. ഇനിയും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തും. ബിജെപിയുടെ പ്രതികാരമാണെന്നും ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണം തടയുകയാണ് ലക്ഷ്യമെന്നും സിസോദിയ പറഞ്ഞു. ദില്ലിയില്‍ പലയിടങ്ങളിലും എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

മദ്യനയ അഴിമതിക്കേസില്‍ ഒന്നാംപ്രതിയായ സിസോദിയയുടെ വീട്ടിലെയും ബാങ്ക് ലോക്കറിലെയും പരിശോധനയ്ക്ക് പിന്നാലെയായിരുന്നു ഇന്നത്തെ ചോദ്യംചെയ്യല്‍. അമ്മയുടെ ആശീര്‍വാദം വാങ്ങി സിസോദിയ ആദ്യം എഎപിയുടെ ആസ്ഥാനത്തേക്ക്. കാത്തുനിന്നത് നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍. തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സിസോദിയ മുന്‍കൂറായി പറഞ്ഞു. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് തടയാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നും സിസോദിയ പറഞ്ഞു.

ആം ആദ്മി ഓഫിസിലെത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ശേഷം രാജ്ഘട്ടിലേക്ക്. നൂറുകണക്കിന് പ്രവര്‍ത്തകരുടെ പിന്തുണയോടെ തുറന്ന വാഹനത്തില്‍ വലിയ പ്രകടനം. രാജ്ഘട്ടില്‍ അര മണിക്കൂര്‍ ചില വഴിച്ച ശേഷം സിബിഐ ആസ്ഥാനത്തെത്തി. പിന്നാലെ ചോദ്യംചെയ്യല്‍ ആരംഭിച്ചു. സിബിഐ ഓഫിസിന് മുന്‍ വശത്തെ റോഡ് രണ്ട് വശത്തും പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. അതേ സമയം ആപ്പിന്റെ പ്രകടനം കണ്ടാല്‍ അഴിമതിയുടെ ലോകകപ്പ് നേടിയ പോലെയാണെന്ന് ബിജെപി പരിഹസിച്ചു.

മദ്യനയ അഴിമതിയില്‍ മനീഷ് സിസോദിയയെ പ്രതിചേര്‍ത്ത് കഴിഞ്ഞ ഓഗസ്റ്റിലാണ് സിബിഐ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത്. പുതിയ നയ പ്രകാരം സംസ്ഥാനത്ത് വഴി വിട്ട് മദ്യ ലൈസന്‍സ് അനുവദിച്ച അഴിമതിപ്പണം കൈപ്പറ്റിയെന്നാണ് സിബിഐയുടെ ആരോപണം. മലയാളിയായ വിജയ് നായര്‍ ഉള്‍പ്പെടെ രണ്ടുപേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ ഇ.ഡിയും സാമന്തര അന്വേഷണം നടത്തുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News