Sabarimala: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

തുലാമാസ പൂജകള്‍ക്കായി ശബരിമല(Sabarimala) നട തുറന്നു. ഇന്ന് വൈകുന്നേരം 5 മണിക്കാണ് നട തുറന്നത്. കനത്ത മഴയെ അവഗണിച്ചും വലിയ ഭക്തജന തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. തുലാമാസ പൂജകള്‍ക്കും ശബരിമല, മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പിനും ആണ് ശബരിമല ക്ഷേത്ര നട തുറന്നത്. ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരിയാണ് നട തുറന്നത്.

പിന്നീട് തന്ത്രി ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നും ശബരിമലയില്‍ ഇല്ല. രാത്രി 9.50 ന് ഹരിവരാസനം പാടി 10 മണിക്ക് നട അടയ്ക്കും.

നാളെ രാവിലെ 7.30 ന് ഉഷപൂജയ്ക്ക്ശേഷം പുതിയ ശബരിമല,മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. പന്തളം കൊട്ടാരത്തിലെ കൃത്തികേശ് വര്‍മയും , പൗര്‍ണമി വര്‍മ്മയും ആണ് ശബരിമല മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടത്തുക. ശക്തമായ മഴയെ അവഗണിച്ചും വലിയ ഭക്തജന തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഈ മാസം 22ന് നട അടയ്ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News