
പ്രതിസന്ധി മറികടക്കാന്‍ കയര്‍വ്യവസായം മൗലികമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി പി രാജീവ്. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള കയര്‍ വര്‍ക്കേഴ്സ് സെന്റര്‍(സിഐടിയു) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ചേര്‍ത്തലയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തരവിപണി വിപുലമാക്കിയും കാലത്തിനൊത്ത മാറ്റങ്ങളോടെ ഗുണനിലാവരമുള്ള പുതിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചും വ്യവസായത്തിന് ഉണര്‍വുണ്ടാക്കണം. അതിന് എല്ലാ സഹായവും സര്‍ക്കാര്‍ ലഭ്യമാക്കും. കേരളം ഉല്‍പ്പാദിപ്പിക്കുന്ന കയര്‍ ഭൂവസ്ത്രം രാജ്യവ്യാപകമായി ഉപയോഗിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരില്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. നാളെ പ്രതിനിധി സമ്മേളനം ആരംഭിക്കും. cpm ന്റെ പ്രമുഖ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തിന്റ ഭാഗമായ് ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനവും നടന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here