ADVERTISEMENT
വടകരയില്‍(Vadakara) പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ അക്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍(Arrest). വടകര ബീച്ച് പുറങ്കര വളപ്പില്‍ ഇര്‍ഫാനെ(26) വടകര പൊലീസ് അറസ്റ്റ് ചെയ്തു. ജെ. ടി റോഡിലെ പെട്രോള്‍ പമ്പില്‍ കാറില്‍ പെട്രോള്‍ അടിക്കാനെത്തിയപ്പോഴാണ് ജീവനക്കാരനായ കാര്‍ത്തികപ്പള്ളി സ്വദേശി സജിലിനെ അക്രമിച്ചത്. ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
അക്രമ ദൃശ്യങ്ങള്‍ പെട്രോള്‍ പമ്പിലെ സി.സി ടി.വി യില്‍ പതിഞ്ഞിരുന്നു.അക്രമത്തിന് ശേഷം കടന്നു കളഞ്ഞ വാഹനവും,പ്രതിയെയും സി. സി. ടി .വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്. പ്രതിയെ വടകര ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
സഹപാഠി നല്‍കിയ ശീതള പാനീയം കുടിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
സഹപാഠി നല്‍കിയ ശീതള പാനീയം കുടിച്ച് ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കന്യാകുമാരി(Kanyakumari) ജില്ലയിലെ കളിയിക്കാവിള സ്വദേശി അശ്വവിനാണ് മരണപ്പെട്ടത്. നെയ്യാറ്റിന്‍കരയിലെ(Neyyattinkara) സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സഹപാഠി നല്‍കീയ ശീതള പാനീയം കുടിച്ച കുട്ടിക്ക് ഛര്‍ദിയും ,ദേഹാസസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
പരിശോധനയില്‍ ആസിഡ് പോലുള്ള ദ്രാവകം ശരീരത്തില്‍ കലര്‍ന്നിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടതിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.സംഭവത്തില്‍ കളിയിക്കാവിള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.