Ballon d’Or: ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം കരീം ബെന്‍സേമയ്ക്ക്; അലക്സിയ പ്യുട്ടെല്ലാസ് മികച്ച വനിതാ താരം

കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കര്‍ കരീം ബെന്‍സേമയ്ക്ക്. ബാലണ്‍ ഡി ഓര്‍ നേടുന്ന അഞ്ചാമത്തെ ഫ്രഞ്ച് താരമാണ് ബെന്‍സേമ. ബാഴ്സലോണയുടെ അലക്സിയ പ്യുട്ടെല്ലാസാണ് മികച്ച വനിതാ താരം.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സാദിയോ മാനെ, എര്‍ലിങ് ഹാളണ്ട്, മുഹമ്മദ് സല, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി എന്നിവരെ പിന്തള്ളിയാണ് ബെന്‍സേമ പുരസ്‌കാരം സ്വന്തമാക്കിയത്. ഫ്രഞ്ച് മാസികയായ ഫ്രാന്‍സ് ഫുട്‌ബോള്‍ നല്‍കുന്ന മികച്ച ഫുട്‌ബോള്‍താരത്തിനുള്ള പുരസ്‌കാരം ഇതാദ്യമായാണ് ബെന്‍സേമയെ തേടിയെത്തുന്നത്.

മികച്ച യുവതാരത്തിനുള്ള കോപ അവാര്‍ഡ് ബാര്‍സലോണ താരം ഗാവിക്കാണ്. സാമൂഹിക പ്രതിബദ്ധതയുള്ള താരത്തിനുള്ള സോക്രട്ടീസ് പുരസ്‌കാരം സെനഗല്‍ താരം സാദിയോ മാനെ കരസ്ഥമാക്കി. മികച്ച സ്‌ട്രൈക്കര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ പുരസ്‌കാരം ബാര്‍സലോണ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള യാഷിന്‍ പുരസ്‌കാരം റയല്‍ മഡ്രിഡിന്റെ തിബോ കോര്‍ട്ടോയും സ്വന്തമാക്കി.

മാഞ്ചസ്റ്റര്‍ സിറ്റിക്കാണ് ക്ലബ് ഓഫ് ദ് ഇയര്‍ പുരസ്‌കാരം. റയലിനെ ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് ലാലിഗ കിരീടങ്ങളിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതിനുള്ള അം?ഗീകാരം കൂടിയാണ് ബെന്‍സേമയ്ക്ക് ലഭിച്ച ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം. സ്പാനിഷ് ലീഗില്‍ 27 ഗോളുകളും ചാംപ്യന്‍സ് ലീഗില്‍ 15 ഗോളുകളുമാണ് ബെന്‍സേമ നേടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News