Kollam: നീണ്ടകരയില്‍ ടഗ് ബോട്ട് നിയന്ത്രണം വിട്ട് കടല്‍ഭിത്തിയില്‍ ഇടിച്ചു കയറി; ആറ് ജീവനക്കാരെ രക്ഷപ്പെടുത്തി

കൊല്ലം നീണ്ടകരയില്‍ ടഗ് ബോട്ട് നിയന്ത്രണം വിട്ട് കടല്‍ഭിത്തിയില്‍ ഇടിച്ചു കയറി. ടഗ് ബോട്ടില്‍ ഉണ്ടായിരുന്ന ആറ് ജീവനക്കാരെ രക്ഷപ്പെടുത്തി.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി കല്ലുകളും മറ്റും കൊണ്ടുപോകാന്‍ എത്തിയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മുംബൈയില്‍ നിന്നുള്ള സാവിത്രി എന്ന ട?ഗ് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പ്രൊപ്പലര്‍ തകരാറിലായതോടെ ബോട്ടിന്റെ നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായതെന്ന് തൊഴിലാളികള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News