
വിമര്‍ശിച്ചാല്‍ മന്ത്രിമാരെ പുറത്താക്കുമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിനെതിരെ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി(V Sivankutty). സംസ്ഥാനത്ത് ഒരിക്കലും ഉണ്ടാകാത്ത കാര്യമാണ് ഇപ്പോള്‍ നടക്കുന്നത്. ഗവര്‍ണറുടെ പ്രസ്താവനയില്‍ കഴിഞ്ഞ ദിവസം തന്നെ സിപിഎം നിലപാട് വ്യക്തമാക്കിയിരുന്നു. അത് തന്നെയാണ് മന്ത്രിമാരുടെയും നിലപാടെന്നും മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.
ജനങ്ങള്‍ വോട്ട് ചെയ്തു ജയിപ്പിച്ച മന്ത്രിമാര്‍ക്ക് ഗവര്‍ണറെ പേടിക്കണ്ട കാര്യമില്ല. ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും ബാധകമാണ്. ഒരു വ്യക്തിയും വിമര്‍ശനത്തിന് അധീതനല്ലെന്നും വിമര്‍ശനവും സ്വയം വിമര്‍ശനവും ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
സൗഹാര്‍ദ്ദപരമായി പോകുന്നതാണ് എല്ലാവര്‍ക്കും നല്ലത്. ഗവര്‍ണര്‍ ഉന്നയിച്ച കാര്യത്തില്‍ ഭരണഘടനാവിദഗ്ദര്‍ തന്നെ ഭിന്നാഭിപ്രായം ഉണ്ട്. ബഹുമാനിക്കണ്ടവരെ ബഹുമാനിക്കും. ഗവര്‍ണര്‍ക്ക് വേണ്ട ബഹുമാനം നല്‍കിയിട്ടുണ്ട്. ഗവര്‍ണറെ തിരിച്ചു വിളിക്കണം എന്ന അഭിപ്രായം ഇപ്പോള്‍ സിപിഎമ്മിനില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here