ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള ഇടപെടലുകള്‍ നടത്തുകയാണ്:മുഖ്യമന്ത്രി| Pinarayi Vijayan

ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള ഇടപെടലുകള്‍ നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). കേരള സര്‍വകലാശാലയുടെ വികസനത്തിനായി 150 കോടി രൂപയുടെ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ആവശ്യമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനായി 48 കോടി രൂപയുടെ പദ്ധതികളാണ് സര്‍ക്കാറിന്റെ പരിഗണനയിലുള്ളത്. പൊതുവിദ്യാലയങ്ങള്‍ക്ക് ആനുപാതികമായ മാറ്റം ഉന്നത വിദ്യാഭ്യാസ മേഖലയിലും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കേരള സര്‍വകലാശാല ഇന്ത്യയിലെ തന്നെ മികച്ച ഗ്രേഡ് നേടിയ സര്‍വ്വകലാശാലയാണ്. ഈ നേട്ടങ്ങളെ തുടര്‍ന്ന് വിശ്രമിക്കുകയല്ല സര്‍ക്കാര്‍ ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള ഇടപെടലുകള്‍ നടത്തുകയാണ്. ആവശ്യത്തിന് കോഴ്‌സ് ഇല്ലാത്തത് കാരണമാണ് കുട്ടികള്‍ പുറത്തുപോയി പഠിക്കുന്നത്. പുറത്ത് കുട്ടികള്‍ പഠിക്കാന്‍ പോകുന്ന അവസ്ഥ തിരിച്ചുവരേണ്ടതുണ്ട്. ഇവിടെ കൂടുതല്‍ കോഴ്‌സുകള്‍ ആരംഭിക്കണം. നമ്മുടെ കുട്ടികള്‍ ഇവിടെ പഠിക്കുക എന്നതിനൊപ്പം കേരളത്തിനും രാജ്യത്തിനും പുറത്തുള്ള കുട്ടികള്‍ ഇങ്ങോട്ടേക്ക് വരിക എന്നതും പ്രാധാനമാണെന്നും അതിനുള്ള നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here