Varkkala: തീപിടുത്തം; നാലു കടമുറികള്‍ പൂര്‍ണമായും കത്തിനശിച്ചു

വര്‍ക്കലയില്‍ തീപിടുത്തത്തെ തുടര്‍ന്ന് അയിരൂര്‍ പട്ടംതേരി ജംഗ്ഷനിലെ നാലുമുറി കടകള്‍ കത്തി നശിച്ചു. തീപിടുത്തമുണ്ടായ കടയ്ക്കകത്ത് കിടന്നുറങ്ങിയ കടയുടമ തീ പടരുന്ന ശബ്ദവും തീയുടെ ചൂടും കൊണ്ട് ഉണര്‍ന്ന് ആസ്ബറ്റോസ് മേല്‍ക്കൂര പൊളിച്ചാണ് പുറത്തുകടന്നത്.കടയുടെ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ഉടമയുടെ ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു

കടയില്‍ സൂക്ഷിച്ചിരുന്ന 20,000 രൂപയും പ്രമാണങ്ങളും തുടങ്ങി രേഖകളെല്ലാം കത്തിനശിച്ചു എന്ന് കട ഉടമയായ അയിരൂര്‍ സ്വദേശി വിക്ടര്‍ പറഞ്ഞു. തീപിടുത്തം ഉണ്ടായ നാലു മുറി കടയില്‍ രണ്ടു മുറി പ്രൊവിഷണല്‍ സ്റ്റോറും രണ്ട് മുറി ആക്രിക്കടയും ആണ് . ഇത് പൂര്‍ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഇന്ന് വെളുപ്പിന് രണ്ടുമണിയോടുകൂടിയായിരുന്നു സംഭവം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News