Highcourt: അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ദുര്‍മന്ത്രവാദവും അന്ധവിശ്വാസവും തടയാന്‍ നിയമ നിര്‍മാണം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന സര്‍ക്കാര്‍ വാദം രേഖപ്പെടുത്തി, യുക്തിവാദി സംഘത്തിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

ഇലന്തൂര്‍ നരബലിയുടെ പശ്ചാത്തലത്തിലാണ് മന്ത്രവാദവും ആഭിചാരവും തടയാന്‍ നിയമ നിര്‍മ്മാണം വേണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി യുക്തിവാദി സംഘം ഹൈക്കോടതിയെ സമീപിച്ചത്. നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

മഹാരാഷ്ട്ര , കര്‍ണാടക സംസ്ഥാനങ്ങളില്‍ ഇത്തരം നിയമം നടപ്പിലാക്കിയിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here