അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരും;സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു|High Court

അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ(High Court) അറിയിച്ചു. ഇതിനാവശ്യമായ നടപടികള്‍ മുഖ്യമന്ത്രി സ്വീകരിച്ചു വരുന്നതായും സര്‍ക്കാര്‍ വ്യക്തമാക്കി.

ഇലന്തൂര്‍ നരബലിയുടെ പശ്ചാത്തലത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമം നിര്‍മ്മിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന ഹര്‍ജി സര്‍ക്കാര്‍ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി തീര്‍പ്പാക്കി.

കേരള യുക്തിവാദി സംഘമാണ് അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമ നിര്‍മ്മാണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here