രാജമൗലി – മഹേഷ് ബാബു ചിത്രത്തിൽ കാർത്തിയും; ഇതൊരു ഗംഭീര കോംബോ

തെന്നിന്ത്യയുടെ ആകെ മനം കവർന്ന താരമാണ് കാർത്തി. സിനിമ ആസ്വാദകർക്ക് എന്നും ഓർത്തു വക്കാവുന്ന നിരവധി കഥാപാത്രങ്ങളെ കാർത്തി ഇതിനോടകം തന്നെ സിനിമ ലോകത്തിന് സമ്മാനിച്ചു കഴിഞ്ഞു. ഒട്ടനവധി ചിത്രങ്ങളാണ് താരത്തിന്റേതായി ഇനി പുറത്തുവരാനുണ്ട്. വിരുമൻ, പൊന്നിയിൻ സെൽവൻ എന്നീ ചിത്രങ്ങളാണ് കാർത്തിയുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. സർദാറാണ് കാർത്തിയുടേതായി ഇനി തീയേറ്ററിൽ പ്രദർശനത്തിനുള്ളത്. ഈ മാസം 21 നാണ് ചിത്രം റിലീസ് ചെയ്യുക.

ഇപ്പോൾ രാജമൗലി ചിത്രത്തിലും കാർത്തി എത്തുന്നുവെന്നാണ് പുതിയ വാർത്ത. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട വേഷത്തിലാണ് കാർത്തിയെത്തുന്നതെന്നാണ് വിവരം. മഹേഷ് ബാബുവാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ആക്ഷനും അഡ്വഞ്ചറിനും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമാണിത്. തെലുങ്ക് സൂപ്പർ സ്റ്റാറിനൊപ്പം കാർത്തിയെത്തുന്നതിന്റെ ത്രില്ലിലാണിപ്പോൾ ആരാധകരും. രാജമൗലിയും താനും തമ്മിൽ ഒരു സിനിമ ചെയ്യണമെന്ന് ഏറെ കാലമായി വിചാരിക്കുന്നു. ഒടുവിൽ അത് സംഭവിച്ചു. ഇത് എന്റെ സ്വപ്നമാണ്, ഞാൻ ശരിക്കും ആവേശത്തിലാണെന്ന് മഹേഷ് ബാബുവും പ്രതികരിച്ചിരുന്നു. ലക്ഷ്മൺ കുമാറാണ് കാർ‌ത്തിയുടെ സർദാർ നിർമ്മിക്കുന്നത്.

പി.എസ് മിത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. യുഎ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കാർത്തിയുടെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയാണ് സർദാർ. റാഷി ഖന്ന, രജിഷ വിജയൻ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
ആർആർആറാണ് രാജമൗലിയുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. ത്രിവിക്രം ശ്രീനിവാസിന്റെ എസ്എസ്എംബി 28 എന്ന ചിത്രത്തിലാണ് മഹേഷ് ബാബു ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here