‘ജയ് ഭീം’ ഹീറോയിസത്തെ പൊളിച്ചെഴുതിയ സിനിമ; അവാർഡ് വേദിയിൽ മനസ്‌തുറന്ന് ജ്യോതിക

തമിഴ് ഹീറോയിസത്തെ പൊളിച്ചെഴുതിയ സിനിമയായ ജയ് ഭീമിന് അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ജയ് ഭീമിന്റെ നിർമാതാവും നടിയുമായ ജ്യോതിക. മികച്ച തമിഴ് ചിത്രത്തിനുള്ള ഫിലിം ഫെയർ അവാർഡ് പുരസ്കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു നടി.

‘‘ജയ് ഭീം ഈ അവാർഡ് അർഹിക്കുന്നു എന്ന് ഞാൻ വളരെ അഭിമാനത്തോടെ പറയുന്നു. നല്ല സിനിമ ആയതുകൊണ്ട് മാത്രമല്ല തമിഴ് സിനിമയിലെ ഒരുപാട് ക്ളീഷേ പൊളിച്ച സിനിമകൂടിയാണ് ജയ് ഭീം. ദീപാവലി ദിവസമാണ് ഈ സിനിമ റിലീസ് ചെയ്തത്. ഒരു ഉത്സവ ദിവസം ജയ് ഭീം പോലെ ഒരു സീരിയസ് സിനിമ കാണാൻ പ്രേക്ഷകർ തയാറാകുമോ എന്ന കാര്യത്തിൽ നിർമാതാക്കൾ ആയ ഞങ്ങൾ വളരെ ആശങ്കാകുലരായിരുന്നു. പക്ഷേ ഞങ്ങൾക്ക് തെറ്റിപ്പോയി എന്ന് പ്രേക്ഷകർ തെളിയിച്ചു. അവർ ഈ സിനിമ ഒരു ആഘോഷമാക്കുക തന്നെ ചെയ്തു. ഇത്തരമൊരു അതിശയകരമായ പ്രതികരണം ഈ ചിത്രത്തിന് തന്ന തമിഴ് നാട്ടിലെയും ഈ രാജ്യത്തെയും ചെറുപ്പക്കാരോട് ഞങ്ങൾ നന്ദി പറയാൻ ആഗ്രഹിക്കുന്നു.

Jai Bhim Movie Review: Suriya's hard-hitting tale about caste injustice and  police brutality is a must-watch - India Today

ദക്ഷിണേന്ത്യയിലും ഇന്ത്യൻ സിനിമ ഒട്ടാകെയുമുള്ള ഹീറോയിസം എന്ന ക്ളീഷേ തകർത്തു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. എല്ലാവരും ആരാധിക്കുന്ന ഒരു നായകൻ പാട്ടുപാടി നൃത്തം ചെയ്യണം, പ്രണയിക്കണം ഇതൊക്കെയാണ് ഹീറോയിസം എന്നാണു പൊതുവെയുള്ള ധാരണ. പക്ഷേ നമ്മുടെ സംവിധായകൻ ജ്ഞാനവേൽ ആ ചട്ടമെല്ലാം കാറ്റിൽ പറത്തി. ഇതൊന്നുമല്ല ഹീറോയിസം എന്ന് അദ്ദേഹം തെളിയിച്ചു. സൂര്യ അദ്ദേഹത്തിന്റെ പുരികം പൊക്കിക്കൊണ്ട് ആ ചെറിയ പെൺകുട്ടിയോട് ‘നിനക്ക് ഇഷ്ടമുള്ളത്രയും പഠിക്കാം’ എന്ന് പറഞ്ഞതാണ് എന്നെ സംബന്ധിച്ച് ഹീറോയിസം.

സ്ക്രിപ്റ്റിൽ ഉള്ളതുപോലെ പോലെ തന്നെ ചിത്രത്തിലെ നായികയെ ആധാരമാക്കി കഥ പറഞ്ഞു എന്നുള്ളതാണ് ഞാൻ കണ്ട മറ്റൊരു ഹീറോയിസം. സിനിമയുടെ നന്മയ്ക്ക് വേണ്ടി നമ്മൾ ഹീറോയിസത്തെ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് എനിക്ക് പറയാനുള്ളത്. ജനപ്രീതിയുള്ള ഒരു നായകനെ തന്നെ കാസ്റ്റ് ചെയ്തുകൊണ്ട് തമിഴ് സിനിമയിലെ ഹീറോയിസത്തെ ആകെ പൊളിച്ചെഴുതിയ നമ്മുടെ സംവിധായകൻ ജ്ഞാനവേലിനോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്. വജ്രം എന്നത് എങ്ങനെയിരുന്നാലും പരിശുദ്ധമായിരിക്കും എന്ന് അദ്ദേഹം തെളിയിച്ചു.’’–ജ്യോതിക പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here