കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കണം;AA റഹീം MP കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കി| AA Rahim MP

കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി എഎ റഹീം എംപി(AA Rahim MP) കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നല്‍കി.

മലയാളികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന നഗരങ്ങളിലൊന്നാണ് ബംഗളൂരു.കേരളത്തില്‍ നിന്ന് ഏകദേശം 10 ലക്ഷം പേര്‍ ബംഗളൂരുവില്‍ ഉണ്ടെന്നാണ് കണക്ക്.പതിനായിരക്കണക്കിന് ആളുകള്‍ ഐടി മേഖലയിലും മറ്റ് മേഖലകളിലുമായി ജോലി ചെയ്യുന്നു.വിദ്യാഭ്യാസ മേഖലയിലെ ഒരു പ്രധാന കേന്ദ്രമായതിനാല്‍ നിരവധി വിദ്യാര്‍ത്ഥികളാണ് പഠനാവശ്യത്തിനായി വര്‍ഷംതോറും ബംഗളൂരുവിലെത്തുന്നത്.

എന്നാല്‍, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വളരെ കുറവാണ്,പ്രത്യേകിച്ചും വടക്കന്‍ കേരളത്തില്‍ നിന്ന്. ഈ സാഹചര്യത്തില്‍, ട്രെയിനുകളിലെ സ്ലീപ്പര്‍ ടിക്കറ്റിനേക്കാള്‍ വളരെ ചെലവേറിയ സ്വകാര്യ ബസ് സര്‍വീസുകളെയാണ് യാത്രയ്ക്കായി ആശ്രയിക്കേണ്ടി വരുന്നത്.ഉത്സവ സീസണുകളില്‍ യാത്രക്കാരില്‍ നിന്ന് അമിത നിരക്കാണ് സ്വകാര്യ ബസ്സുകള്‍ ഈടാക്കുന്നത്. ഇതേ മാതൃക പിന്തുടര്‍ന്ന് കൊണ്ട് സാധാരണ ടിക്കറ്റുകള്‍ പ്രീമിയം തത്കാല്‍ എന്ന പേരില്‍ നിരക്ക് കൂട്ടി വില്‍ക്കുന്ന സമ്പ്രദായം റെയില്‍വേ വകുപ്പും അടുത്ത കാലത്തായി തുടരുന്നു

യാത്രക്കാര്‍ അഭിമുഖീകരിക്കുന്ന ഈ യാത്രാദുരിതത്തിന് സുസ്ഥിരമായ ദീര്‍ഘകാല പരിഹാരം,കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നതാണ്. അനേകം ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന ഈ വിഷയത്തില്‍ റയില്‍വേ മന്ത്രാലയം അടിയന്തരമായി ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News