എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഷാജഹാന്‍, ടി.നവ്യ, സുബീഷ് എന്നിവര്‍ക്കായാണ് നോട്ടിസ് ഇറക്കിയത്. ക്രൈംബ്രാഞ്ച് എസ്പി നോട്ടിസ് വിമാനത്താവള അധികൃതര്‍ക്കും മറ്റുള്ള ഏജന്‍സികള്‍ക്കും കൈമാറി.
ഗൂഢാലോചനാ കുറ്റമാണ് മൂന്നു പേര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. എകെജി സെന്റര്‍ ആക്രമണത്തിന് ഉപയോഗിച്ച സ്‌കൂട്ടര്‍ സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറായ സുബീഷിന്റേതാണ്. ആക്രമണം നടത്താന്‍ പ്രതി ജിതിന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ എത്തിച്ചത് സുഹൃത്തായ നവ്യയാണ് ആക്രമണത്തിനുശേഷം ഗൗരീശപട്ടത്തെത്തിയ ജിതിന്‍, സ്‌കൂട്ടര്‍ നവ്യയ്ക്കു കൈമാറി. കഴക്കൂട്ടത്തേക്ക് സ്‌കൂട്ടര്‍ ഓടിച്ചു പോയത് നവ്യയാണ്. ജിതിന്‍ തന്റെ കാറില്‍ കഴക്കൂട്ടത്തേക്കും പോയി. സ്‌കൂട്ടര്‍ കഴക്കൂട്ടത്തുനിന്ന് ക്രൈംബ്രാഞ്ച് പിന്നീട് കണ്ടെത്തുകയായിരുന്നു.
ജൂണ്‍ 30 രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്‌ഫോടക വസ്തു എറിഞ്ഞത്. 25 മീറ്റര്‍ അകലെ 7 പൊലീസുകാര്‍ കാവല്‍നില്‍ക്കുമ്പോഴാണ് കുന്നുകുഴി ഭാഗത്തുനിന്ന് ബൈക്കിലെത്തി സ്‌ഫോടക വസ്തു എറിഞ്ഞത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.