Malayinkeezhu: ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് പിടിയില്‍

തിരുവനന്തപുരം മലയിന്‍കീഴില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് പിടിയില്‍. മലയിന്‍കീഴ് മേപ്പുക്കട സ്വദേശി ദിലീപാണ് പിടിയിലായത്. നിരന്തരമായി മദ്യപിച്ചു എത്തുന്ന ദിലീപ് ഭാര്യ ആതിരയെ മര്‍ദ്ദിക്കുന്നത് പതിവായതിനാല്‍ ഇവര്‍ താമസിക്കുന്ന വാടക വീടുകളില്‍ നിന്ന് വീട്ടുടമകള്‍ ഇവരെ മാറ്റുക പതിവായിരുന്നു. ഇത്തരത്തില്‍ നാലോളം വീടാണ് ഇവര്‍ ആറുമാസത്തിനിടെ തന്നെ മാറിയത്.

പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ആതിരയും ദിലീപും. ആതിര ജോലിക്ക് പോകുന്നതുകൊണ്ടാണ് നാലും രണ്ടും വയസ്സുള്ള രണ്ട് കുട്ടികളെ പോറ്റാന്‍ കഴിയുന്നത്. കഴിഞ്ഞ പതിനാറാം തീയതി രാത്രി മദ്യപിച്ച് എത്തിയ ദിലീപ് അതിക്രൂരമായി ആതിരയെ മര്‍ദ്ദിക്കുകയും അതിന്റെ വീഡിയോ സ്വയം ചിത്രീകരിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ ആതിരയുടെ മുഖത്തും തലയ്ക്കുമൊക്കെ മുറിവേറ്റു.

നിരന്തരമായ മര്‍ദ്ദനത്തില്‍ സഹികെട്ട് ആതിര 17ന് രാവിലെ മലയിന്‍കീഴ് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.

.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here