V D Satheesan: എല്‍ദോസ് എവിടെയാണെന്ന് എല്‍ദോസിനോട് ചോദിക്കണം: വി ഡി സതീശന്‍

എല്‍ദോസ് കുന്നപ്പിള്ളി വിഷയത്തില്‍ മറുപടിയില്ലാതെ കോണ്‍ഗ്രസ് നേതൃത്വം. കുന്നപ്പിള്ളി എവിടെയെന്ന ചോദ്യത്തിന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിചിത്ര മറുപടി.

വിവാദങ്ങള്‍ക്കിടെ UDF ഏകോപന സമിതി തിരുവനന്തപുരത്ത് ചേരുന്നു. എല്‍ദോസ് കുന്നപ്പിള്ളി വിഷയവും, ലീഗിനെതിരായ സുധാകരന്റെ പ്‌സ്താവനയും യോഗത്തില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കും.

യുവതിയെ ഉപദ്രവിച്ച ദിവസം എല്‍ദോസ് കുന്നപ്പിള്ളി കോവളം ഗസ്റ്റ് ഹൗസില്‍ റൂമെടുത്തു;രജിസ്റ്ററിലെ രേഖകള്‍ കൈരളി ന്യൂസിന്

യുവതിയെ ഉപദ്രവിച്ച ദിവസം എല്‍ദോസ് കുന്നപ്പിള്ളി(Eldhose Kunnappilly) എംഎല്‍എ കോവളം ഗസ്റ്റ് ഹൗസില്‍ റൂമെടുത്തതിന് രേഖകള്‍. രജിസ്റ്ററിലെ രേഖകള്‍ കൈരളി ന്യൂസിന് ലഭിച്ചു. കോവളം ഗസ്റ്റ്ഹൗസില്‍ എം എല്‍ എ റൂം എടുത്തു. യുവതിയെ ഉപദ്രവിച്ച ദിവസം എല്‍ദോസ് കോവളത്ത് എത്തിയതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ മാസം 14 ന് എല്‍ദോസ് കോവളം ഗസ്റ്റ് ഹൗസില്‍ എത്തി. 9,10 റൂമുകളാണ് എല്‍ദോസിന് അനുവദിച്ചത്. രജിസ്റ്ററില്‍ എല്‍ദോസിന് റൂം അനുവദിച്ചതിന്റെ രേഖകള്‍ കാണാനാകും. ഈ ദിവസമാണ് കോവളത്ത് വച്ച് യുവതി ആക്രമിക്കപ്പെട്ടത്. ആഗസ്റ്റ് 5, 6 തീയതികളിലും എല്‍ദോസ് ഇവിടെ താമസിച്ചു. അന്ന് യുവതിയുമായി എല്‍ദോസ് ഗസ്റ്റ് ഹൗസില്‍ എത്തിയിരുന്നു.

പരാതിക്കാരിയുമായി ക്രൈംബ്രാഞ്ച് ഗസ്റ്റ് ഹൗസില്‍ തെളിവെടുപ്പ് നടത്തി. രേഖകള്‍ പൊലീസ് ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News