Booker Prize:ശ്രീലങ്കന്‍ എഴുത്തുകാരന്‍ ഷെഹാന്‍ കരുണതിലകെയ്ക്ക് ബുക്കര്‍ പുരസ്‌കാരം

ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരം(Booker Prize) ശ്രീലങ്കന്‍ എഴുത്തുകാരന്‍ ഷെഹാന്‍ കരുണതിലകെയ്ക്ക്. ‘ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മെയ്ഡ’ എന്ന തന്റെ രണ്ടാം നോവലാണ് 47 വയസ്സുകാരനായ ഷെഹാനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.

50,000 പൗണ്ടാണു സമ്മാനത്തുക.ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഫോട്ടോഗ്രഫറിന്റെ ആത്മാവിനെക്കുറിച്ചുള്ള കഥ പറയുന്ന നോവലാണ് ഇത്. 2010ല്‍ പുറത്തിറങ്ങിയ ‘ചൈനമാന്‍: ദ് ലജന്‍ഡ് ഓഫ് പ്രദീപ് മാത്യുവാണ്’ ഷെഹാന്റെ ആദ്യ നോവല്‍.

യുകെയിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലിഷ് നോവലുകള്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണു ബുക്കര്‍ പ്രൈസ്. ഇത്തവണ 6 പേര്‍ ഫൈനല്‍ റൗണ്ടിലെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News