Governor: വര്‍ഗീയ ഫാസിസത്തിന്റെ അജണ്ട നടപ്പിലാക്കുകയാണ് ഗവര്‍ണറിലൂടെ, ജാഗ്രത വേണം: അഡ്വ. കാളീശ്വരം രാജ

ഗവര്‍ണരുടെ ഭീഷണിയില്‍ ജനകീയ ജാഗ്രത വേണമെന്ന് അഡ്വ. കാളീശ്വരം രാജ്. ഇന്ത്യന്‍ വര്‍ഗീയ ഫാസിസത്തിന്റെ അജണ്ട നടപ്പിലാക്കുകയാണ് ഗവര്‍ണറിലൂടെ നടപ്പിലാക്കുന്നതെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കാളീശ്വരം രാജ് പറയുന്നു. ഗവര്‍ണ്ണര്‍ നില മറന്നെന്ന് ദേശാഭിമാനി എഡിറ്റൊറിയലിലും വിമര്‍ശനമുണ്ട്

കേരള ഗവര്‍ണ്ണാറുടെ ഓഫീസില്‍ നിന്ന് വന്ന ട്വീറ്റ് ഒരേ സമയം കൗതുകകരവും അപകടകരവുമാണ്. ഭരണഘടയുടെ 164 ആം അനുചേദം പദനുപദം വായിച്ച് ഗവര്‍ണ്ണര്‍ക്ക് തോന്നിയാല്‍ മന്ത്രിമാരെ പുറതാക്കാം എന്ന നിലയിലുള്ള സൂചനയാണ് ട്വീട്ടിലുള്ളത്. ഒരു തെറ്റിദ്ധാരണയുടെ പേരിലാണ് ഇതെന്ന് കരുതാനാവില്ല. ഇന്ത്യ ചരിത്രത്തില്‍ അങ്ങനെ സംഭവിച്ചിട്ടുമില്ല. ഗവര്‍ണര്‍മാരുടെ സമ്മതി എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ സമ്മതി എന്നാണ് ഭരണഘടനയില്‍ വ്യക്തമാക്കുന്നത്. അംഗീകരിക്കപ്പെട്ട വസ്തുത ഇതാണെന്നിരിക്കെ വിചിത്ര വാദങ്ങളുമായി ഗവര്‍ണ്ണര്‍ രംഗത്ത് വരുന്നത് വര്‍ഗ്ഗീയ ഫാസിസത്തിന്റെ അജണ്ടയുടെ ഭാഗമാണ് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

പണം കൊടുത്ത് കൂറുമാറ്റിയും അധികാരം പിടിച്ചെടുക്കാനുള്ള സമാന ശ്രമമാണ് രാജ്യത്തെ ബി ജെ പി ഇതര സര്‍ക്കാരുകള്‍ക്കെതിരെ നടക്കുന്നതെന്നും ഇതിനുള്ള ശ്രമമാണ് കേരള ഗവര്‍ണ്ണരുടെതെന്നും ലേഖനത്തില്‍ പറയുന്നു. അതിനിടെ ഗവര്‍ണ്ണര്‍ക്കെതിരെ ദേശാഭിമാനി പത്രവും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.ഗവര്‍ണര്‍ നിലമറന്ന് പ്രവര്‍ത്തിക്കുന്നു എന്നാണ് ദേശാഭിമാനിയുടെ വിമര്‍ശനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News