ഏറ്റവും കുറഞ്ഞ വിലയ്ക്ക് 5 സ്മാർട് ഫോണുകൾ, ആമസോണിലെ ഓഫർ വിൽപന 23 വരെ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഒക്ടോബർ 23 വരെയാണ് ആദായവിൽപന. സ്മാർട് ഫോണുകൾക്കും ടിവികൾക്കും വൻ ഓഫറുകളാണ് നൽകുന്നത്. സിറ്റി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, റുപേ ഉപഭോക്താക്കൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് കിഴിവും നൽകുന്നു. 1,0000 രൂപയ്ക്ക് താഴെ വിലയുള്ള, ഏറ്റവും കൂടുതൽ വിറ്റുപോയ ഹാൻഡ്സെറ്റുകളുടെ പട്ടികയും ആമസോണ്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ ഏത് സ്‌മാർട് ഫോണാണ് വാങ്ങേണ്ടതെന്ന് ഡീലുകൾ പരിശോധിച്ച് തീരുമാനിക്കാം. ഈ സ്മാർട് ഫോണുകൾ വാങ്ങുമ്പോൾ ഫ്രീ സ്പോട്ടിഫൈ പ്രീമിയം അംഗത്വവും നൽകുന്നു.

സാംസങ് ഗാലക്സി എം13: അവതരിപ്പിക്കുമ്പോൾ 14,999 രൂപ വിലയുണ്ടായിരുന്ന സാംസങ് ഗാലക്സി എം13 ഇപ്പോൾ വില്‍ക്കുന്നത് 9,999 രൂപയ്ക്കാണ്. 4ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ ബാറ്ററി 6,000 എംഎഎച്ച് ആണ്. റാം പ്ലസ് വഴി 8 ജിബി വരെ റാം വികസിപ്പിക്കാൻ സാധിക്കും. ഇതോടൊപ്പം ബാങ്ക്, ക്രെഡിറ്റ് കാർഡ് ഓഫറുകളും ലഭിക്കും.

 റെഡ്മി എ1: അവതരിപ്പിക്കുമ്പോൾ 8,999 രൂപ വിലയുണ്ടായിരുന്ന റെഡ്മി എ1 6,299 രൂപയ്ക്കാണ് വിൽക്കുന്നത്. 2 ജിബി റാം, 32 ജിബി സ്റ്റോറേജ്, ഹീലിയോ എ22 പ്രോസസർ, 5,000 എംഎഎച്ച് ബാറ്ററി, 8 മെഗാപിക്സൽ എഐ ഡ്യുവൽ ക്യാമറ, ആൻഡ്രോയിഡ് 12 ഒഎസ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ. കാർഡ് ഓഫറുകൾക്ക് പുറമെ 5,950 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്.

റെഡ്മി 9 ആക്ടിവ്: അവതരിപ്പിക്കുമ്പോൾ 10,999 രൂപ വിലയുണ്ടായിരുന്ന റെഡ്മി 9 ആക്ടിവ് 8,099 രൂപയ്ക്കാണ് വിൽക്കുന്നത്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, ഒക്ടാ കോർ ഹീലിയോ ജി35 പ്രോസസർ, 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകൾ. കാർഡ് ഓഫറുകൾക്ക് പുറമെ 7,600 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ഉണ്ട്.

റിയൽമി നാർസോ 50ഐ: അവതരിപ്പിക്കുമ്പോൾ 7,999 രൂപ വിലയുണ്ടായിരുന്ന റിയൽമി നാർസോ 50ഐ 6,388 രൂപയ്ക്കാണ് വിൽക്കുന്നത്. 2ജിബി റാം, 32ജിബി സ്റ്റോറേജ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിൽ 1,000 രൂപ അധിക ഇളവും ലഭിക്കും.

റിയൽമി നാർസോ 50ഐ പ്രൈം: അവതരിപ്പിക്കുമ്പോൾ 9,999 രൂപ വിലയുണ്ടായിരുന്ന റിയൽമി നാർസോ 50ഐ പ്രൈം 8,249 രൂപയ്ക്കാണ് വിൽക്കുന്നത്. 2 ജിബി റാം, 32 ജിബി സ്റ്റോറേജ്, ഒക്ടാ–കോർ പ്രോസസർ, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകൾ. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിൽ അധിക ഇളവും ഉണ്ട്. 7,800 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News