Kottayam:കോട്ടയം നഗരത്തില്‍ വന്‍ ലഹരി വേട്ട

(Kottayam)കോട്ടയം നഗരത്തില്‍ വന്‍ ലഹരി വേട്ട. മാരകമയക്കുമരുന്നായ MDMA യുമായി യുവാവ് പിടിയില്‍. തിരുവാര്‍പ്പ് സ്വദേശി അക്ഷയ് ആണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്നും ബസില്‍ എത്തിയ അക്ഷയ്‌യെ ബേക്കര്‍ ജംഗ്ഷനില്‍ ഇറങ്ങുന്നതിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത്. പിടികൂടിയ 15 ഗ്രാം എംഡിഎംഎ യ്ക്ക് ഒരു ലക്ഷം രൂപ വില വരും.

ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു നടപടി.
കോട്ടയം വടവാതൂരില്‍ വാടകയ്ക്കു താമസിക്കുകയാണ് തിരുവാര്‍പ്പ് സ്വദേശിയായ അക്ഷയ്.ജോലി സംബന്ധമായ ആവശ്യത്തിനു ബംഗളൂരുവില്‍ പോയി എന്നതാണ് ഇയാളുടെ മൊഴി. എന്നാല്‍ ഇക്കാര്യം പൊലീസ് പൂര്‍ണ്ണമായും വിശ്വസിക്കുന്നില്ല. ലഹരിയുടെ ഉറവിടം, ആര്‍ക്കുവേണ്ടി എത്തിച്ചു എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കും.

വൈകിട്ട് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതി ഹാജരാക്കും. ജില്ലയില്‍ അടുത്ത കാലത്ത് ഇത്രയും വലിയ മയക്കുമരുന്ന് വേട്ട ഉണ്ടായിട്ടില്ല. അതിനാല്‍ അതീവ ഗൗരവത്തോടെയാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here