
അടുത്ത വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിന്റെ വേദിയുടെ കാര്യത്തിൽ അനിശ്ചിതത്വം. പാകിസ്ഥാനിലാണ് ടൂർണമെന്റ് നിശ്ചയിച്ചിരുന്നത്. എന്നാൽ പാകിസ്ഥാനിലേക്ക് ഇന്ത്യൻ ടീമിനെ അയക്കില്ല എന്നാണ് ഇപ്പോൾ ബിസിസിഐ നിലപാട് എടുത്തിരിക്കുന്നത്. ക്രിക്ക്ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
50 ഓവർ ഫോർമാറ്റിലാണ് അടുത്തേ ഏഷ്യാ കപ്പ് നടക്കുക. പാക്സ്ഥാനിൽ നിശ്ചയിച്ചിരിക്കുന്ന ഏഷ്യാ കപ്പിന് ഇന്ത്യ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ സ്റ്റേറ്റ് അസോസിയേഷനുകളെ അറിയിച്ചതായി വാർത്തകൾ വന്നിരുന്നു. എന്നാൽ ഇന്ന് ചേർന്ന ബിസിസിഐ വാർഷക പൊതുയോഗത്തിൽ പാകിസ്ഥാനിലേക്ക് ഇന്ത്യൻ ടീമിനെ അയക്കേണ്ട എന്നാണ് തീരുമാനിച്ചത്.പാകിസ്ഥാന് പകരം മറ്റൊരു വേദിയിലേക്ക് ഏഷ്യാ കപ്പ് മാറ്റുക എന്ന ആവശ്യം ഉന്നയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജെയ് ഷാ അറിയിച്ചു.
2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പരമ്പരകൾ കളിച്ചിട്ടില്ല. അന്താരാഷ്ട്ര ടൂർണമെന്റുകളിലല്ലാതെ ഇരുവരും തമ്മിൽ മത്സരിക്കാറുമില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here