ലീഗ് വിമത യോഗത്തിൽ മുഈനലി തങ്ങൾ | Kozhikode

കോഴിക്കോട്ടെ ലീഗ് വിമത യോഗത്തിൽ മുഈനലി തങ്ങൾ. കെ എസ് ഹംസയുടെ നേതൃത്വത്തിലാണ് വിമത യോഗം. ഹൈദരലി തങ്ങൾ ഫൗണ്ടേഷൻ എന്ന പേരിലാണ് യോഗം. ലീഗ് ജില്ലാ ഭാരവാഹികളും മുന്‍ എം എസ് എഫ് നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നു. ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ എന്ന പേരിൽ പുതിയ സംഘടന രൂപീകരിക്കും.

മുസ്ലീം ലീഗ് നേതൃത്വത്തിൻ്റെ നിലപാടുകൾക്കെതിരെ കലാപക്കൊടി ഉയർത്തിയ നേതാക്കളും പ്രധാന പ്രവർത്തകരുമാണ് സമാന്തര സംഘടനക്ക് രൂപം നൽകുന്നത്. അന്തരിച്ച ലീഗ് മുൻ സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലാണ് പുതിയ സംഘടന.

ഔദ്യോഗിക ലീഗ് നേതൃത്വത്തിൻ്റെ കടുത്ത വിമർശകനും ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എസ് ഹംസയാണ് പ്രധാന സംഘാടകൻ. ചാരിറ്റി പ്രവർത്തനങ്ങളും വിദ്യാഭ്യാസ പ്രവർത്തനങ്ങളും നടത്താനാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഫൗണ്ടേഷൻ രൂപികരിക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like