വോഡാഫോൺ ഐഡിയ ദീപാവലി ഓഫർ പ്രഖ്യാപിച്ചു; ഓഫർ ഒക്ടോബർ 31 വരെ

വോഡാഫോൺ ഐഡിയ ദീപാവലി ഓഫർ പ്രഖ്യാപിച്ചു. ഒക്ടോബർ 18 മുതൽ ഒക്ടോബർ 31 വരെയാണ് ഈ ഓഫർ ലഭിക്കുന്നത്. ഈ ഓഫറിലൂടെ തിരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകൾ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് അധിക ഡാറ്റ നൽകുന്നു. നിലവിലുള്ള പ്ലാനുകളിൽ തന്നെയാണ് അധിക ഡാറ്റ ഓഫർ നൽകുന്നത്. ഇതിനായി പ്രത്യേകം പ്ലാനുകളൊന്നും കമ്പനി അവതരിപ്പിച്ചിട്ടില്ല. ഈ പ്ലാനുകൾക്കൊപ്പം വിഐ അൺലിമിറ്റഡ് ആനുകൂല്യങ്ങളും കമ്പനി നൽകും.

വോഡാഫോൺ ഐഡിയ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് മൂന്ന് പ്ലാനുകളാണ് ദീപാവലി ഓഫറിന് കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 75 ജിബി വരെ ഡാറ്റയാണ് ഈ പ്ലാനുകൾക്കൊപ്പം വിഐ നൽകുന്നത്. 1449 രൂപ, 2899 രൂപ, 3099 രൂപ എന്നീ പ്ലാനുകൾക്ക് ഒപ്പമാണ് ദീപാവലി ഓഫർ ലഭിക്കുന്നത്. ഈ പ്ലാനുകളുടെ ആനുകൂല്യങ്ങൾ വിശദമായി നോക്കാം.

1449 രൂപ പ്ലാൻ

വോഡാഫോൺ ഐഡിയയുടെ 1449 രൂപ പ്ലാൻ 180 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയും നൽകുന്നു. മൊത്തത്തിൽ പ്ലാനിലൂടെ ലഭിക്കുന്ന ഡാറ്റ 270 ജിബിയാണ്. ദീപാവലി ഓഫറിലൂടെ ഈ പ്ലാൻ റീചാർജ് ചെയ്യുന്ന ആളുകൾക്ക് 50 ജിബി ഡാറ്റയാണ് അധികമായി നൽകുന്നത്. ഇതോടെ മൊത്തം ഡാറ്റ 320 ജിബിയായി ഉയരുന്നു. ഒക്ടോബർ 31ന് മുമ്പ് പ്ലാൻ റീചാർജ് ചെയ്യുന്ന ആളുകൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളു.

1499 രൂപ പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭ്യമാണ്. ഈ പ്ലാൻ വിഐ മൂവീസ്, ടിവി വിഐപി സബ്സ്ക്രിപ്ഷനുമായിട്ടാണ് വരുന്നത്. വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കും.

2899 രൂപ പ്ലാൻ

വിഐയുടെ ദീപാവലി ഓഫർ ലഭിക്കുന്ന രണ്ടാമത്തെ പ്ലാൻ 2899 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 365 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ വാർഷിക പ്ലാൻ ദിവസവും 2.5 ജിബി ഡാറ്റ നൽകുന്നു. പ്ലാനിലൂടെ ലഭിക്കുന്ന മൊത്തം ഡാറ്റ ആനുകൂല്യം 547.5 ജിബിയാണ്. ഇതിനൊപ്പം ദീപാവലി ഓഫറിന്റെ ഭാഗമായി 75 ജിബി ഡാറ്റയും വിഐ നൽകുന്നു. ഇത് കൂടി ചേരുന്നതോടെ മൊത്തം ഡാറ്റ ആനൂകൂല്യം 622.5 ജിബിയാകും.

2899 രൂപയുടെ വോഡാഫോൺ ഐഡിയ പ്ലാൻ രാജ്യത്തെ എല്ലാ നെറ്റ്വർക്കിലേക്കും ഒരു വർഷത്തേക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനും ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളുമായിട്ടാണ് വരുന്നത്. വിഐ മൂവീസ്, ടിവി വിഐപി ആക്സസും പ്ലാൻ നൽകുന്നുണ്ട്.

3099 രൂപ പ്ലാൻ

3099 രൂപ വിലയുള്ള വോഡാഫോൺ ഐഡിയ പ്ലാനിലൂടെ ദീപാവലി ഓഫറിന്റെ ഭാഗമായി 75 ജിബി അധിക ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റി നൽകുന്ന വാർഷിക പ്ലാനാണ്. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റ വീതമാണ് ലഭിക്കുന്നത്. ദീപാവലി ഓഫർ ഡാറ്റ കൂടി ചേരുന്നതോടെ പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക് മൊത്തത്തിൽ 805 ജിബി ഡാറ്റ ലഭിക്കുന്നു.

എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങളും വോഡാഫോൺ ഐഡിയയുടെ 3099 രൂപ പ്ലാനിലൂടെ ലഭ്യമാണ്. ഈ പ്ലാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസുമായിട്ടാണ് വരുന്നത്. ഒടിടി പ്ലാറ്റ്ഫോമിലേക്ക് ഒരു വർഷത്തെ മൊബൈൽ ആക്സസാണ് ലഭിക്കുന്നത്. വിഐ മൂവീസ്, ടിവി വിഐപി ആക്സസ്, ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങൾ എന്നിവയും പ്ലാൻ നൽകുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News