
ലഹരി വിരുദ്ധ ക്യാമ്പയിൻ വളരെ ഊർജ്ജിതമായി മുന്നോട്ട് പോകുകയാണെന്ന് മന്ത്രി എം ബി രാജേഷ്. നവംബർ 1 ന് സ്കൂളുകൾ കേന്ദ്രീകരിച്ചു മനുഷ്യ ചങ്ങല സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്പെഷ്യൽ ഡ്രൈവിലൂടെ 935 കേസുകൾ രജിസ്റ്റർ ചെയ്തു. 14 കോടി രൂപയുടെ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. 944 പേരെ അറസ്റ്റ് ചെയ്തു.
അതേസമയം 6 മാസത്തിനിടെ 52 ലക്ഷം ഫയലുകൾ കൈകാര്യം ചെയ്തുവെന്ന് മന്ത്രി പറഞ്ഞു.86 ശതമാനം ഫയലുകൾ തീർപ്പാക്കി.സേവനം വേഗത്തിൽ നൽകാൻ കഴിയുന്നു.ഫയലുകൾ വേഗത്തിൽ തീർപ്പാക്കാൻ കഴിയുന്നുണ്ട്.
മാലിന്യ നിർമാർജന രംഗത്ത് വലിയ പുരോഗതി കൈവരിക്കാനായി.മാലിന്യം കുന്നുകൂടി കിടന്ന 45 ഏക്കർ സ്ഥലം വീണ്ടെടുക്കാനായി. മാലിന്യം സംസ്ക്കരിക്കാതിരുന്നാലാണ് നാടിന് ഭീഷണിയെന്നും മന്ത്രി പറഞ്ഞു.4 വർഷത്തിനുള്ളിൽ കേരളത്തെ മാലിന്യ മുക്തമാക്കും.
മാലിന്യ സംസ്കരണത്തെ കുറിച്ച് അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു.ജനങ്ങളെ അന്ധവിശ്വാസത്തിന്റെ ഇരുട്ടിൽ നിർത്തണം എന്നാലോചിക്കുന്ന ചിലരുണ്ട് സമൂഹത്തിലെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here