ട്രെയിനിന്റെ സീറ്റില്‍ കാല്‍ വച്ചു;തര്‍ക്കം; ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവിനെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു| Social Media

ഓടുന്ന ട്രെയിനില്‍ നിന്ന് വാക്കേറ്റത്തെ തുടര്‍ന്ന് യുവാവിനെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ് യാത്രക്കാരന്‍. പശ്ചിമ ബംഗാളിലാണ് സംഭവം. യാത്രക്കാരനെ റെയില്‍വേ പൊലീസ് പിടികൂടി. ഒന്നിലധികം കേസില്‍ ആളുകള്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്നതായി പൊലീസ് പറയുന്നു. ശനിയാഴ്ച രാത്രി ഹൗറ -മാള്‍ഡ ടൗണ്‍ ഇന്റര്‍സിറ്റി എക്സ്പ്രസിലാണ് സംഭവം. ട്രെയിനില്‍ നിന്ന് വീണ് പരുക്കേറ്റ സജ്ജല്‍ ഷെയ്ക്ക് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇയാള്‍ സ്ത്രീകള്‍ അടക്കം മറ്റു യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്ത കേസില്‍ പ്രതിയാണ്.

സീറ്റില്‍ കാല്‍ വച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. സീറ്റില്‍ കാല്‍ വച്ച ശേഷം മറ്റു യാത്രക്കാരെ ഭീഷണിപ്പെടുത്തി സജ്ജല്‍ ഷെയ്ക്ക് ഫോണ്‍ ചെയ്യുകയായിരുന്നു. സജ്ജല്‍ ഷെയ്ക്കിന്റെ മോശം പെരുമാറ്റം കണ്ട് മറ്റൊരു യാത്രക്കാരന്‍ സംഭവത്തില്‍ ഇടപെടുകയായിരുന്നു.

ഇരുവരും തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയില്‍ കലാശിച്ചു. അതിനിടെ സംയമനം പാലിച്ച് യാത്രക്കാരന്‍ സീറ്റിലേക്ക് തന്നെ മടങ്ങിപ്പോയി. തുടര്‍ന്ന് സജ്ജല്‍ ഷെയ്ക്ക് യാത്രക്കാരന് നേരെ അസഭ്യം പറഞ്ഞു. ഇതില്‍ പ്രകോപിതനായ യാത്രക്കാരന്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് വരികയും ഇരുവരും തമ്മിലുള്ള മല്‍പ്പിടിത്തത്തിനിടെ, യുവാവിനെ പുറത്തേയ്ക്ക് വലിച്ചെറിയുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. യാതൊരുവിധ പശ്ചാത്താപവുമില്ലാതെ യാത്രക്കാരന്‍ സീറ്റിലേക്ക് മടങ്ങുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ മറ്റു ചില യാത്രക്കാര്‍ അശ്ലീലം പറയുന്നത് കേട്ട് ഇടപെട്ടതിന്റെ ദേഷ്യമാണ് തന്നോട് തീര്‍ത്തതെന്നാണ് സജ്ജല്‍ ഷെയ്ക്ക് മൊഴി നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like