” എംഎൽഎ നിയമത്തിന് വിധേയനാകണം “; കുന്നപ്പിള്ളി വിഷയത്തിൽ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ് | M. B. Rajesh

എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്‌ക്കെതിരായ പീഡന പരാതിയിൽ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. എംഎൽഎ നിയമത്തിന് വിധേയനാകണമെന്നും, കോൺഗ്രസ് നേതാക്കൾ അതിന് ഉപദേശിക്കണമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം ഗവർണറുടെ ട്വീറ്റിൽ പ്രതികരിച്ചുകൊണ്ടുള്ള FB പോസ്റ്റ്‌ പിൻവലിച്ചതില്‍ വിശദീകരണവുമായി മന്ത്രി എം ബി രാജേഷ്.ഗവർണറുടെ ട്വീറ്റിൽ തന്റെ നിലപാട് പിൻവലിച്ചതല്ല, പാർട്ടി നിലപാട് ഉയർത്തിപ്പിയ്ക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

തന്റെ നിലപാടിനെക്കാൾ വ്യക്തവും ശക്തവുമായ നിലപാടാണ് പാർട്ടി പ്രസ്താവിച്ചത്.ഒരു വിഷയത്തിൽ പാർട്ടി ഔദ്യോഗികമായി നിലപാട് അറിയിച്ചാൽ അതിന് മുകളിലല്ല തന്റെ നിലപാട് എന്നതിനാല്‍ പി ബി പ്രസ്താവന പോസ്റ്റ്‌ ചെയ്യാൻ നിർദേശം നൽകുകയായിരുന്നെന്നും എം ബി രാജേഷ് തിരുവനന്തപുരത്ത് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here