നാല്മണിക്ക് കൊറിക്കാം മസാല കപ്പലണ്ടി

നല്ല മഴയും, തണുപ്പും ഒക്കെ ഉള്ളപ്പോൾ ഒരു കട്ടൻ ചായയും കുടിച്ച് ,കൂടെ കൊറിക്കാൻ കുറച്ച്
ചൂടു മസാല കപ്പലണ്ടി കൂടെ ഉണ്ടെങ്കിലോ,കാര്യം കുശാലായല്ലെ, എന്നാൽ ഇനി വച്ച് താമസിപ്പിക്കണ്ട, ഇന്ന് നമ്മുക്ക് സ്വാദിഷ്ടമായ മസാല കപ്പലണ്ടി തന്നെ ഉണ്ടാക്കിയേക്കാം.

ആവശ്യമായവ

കപ്പലണ്ടി -3 ടീകപ്പ്
മുളക്പൊടി -3 ടീസ്പൂൺ( കാശ്മീരി ചില്ലി പൗഡർ ഉപയോഗിച്ചാൽ നല്ല നിറവും കിട്ടും)
വെള്ളുതുള്ളി ചതച്ചത്-1.5 ടീസ്പൂൺ
കടലപൊടി – 1 കപ്പ്
അരിപൊടി -1/2 കപ്പ്
കായപൊടി -3/4 റ്റീസ്പൂൺ
ഗരം മസാല -3/4 റ്റീസ്പൂൺ
ഉപ്പ്, എണ്ണ – പാകത്തിനു
കറിവേപ്പില -1 തണ്ട്

പാകം ചെയ്യുന്നവിധം

Step 1
കപ്പലണ്ടി (തൊലി കളയണ്ട) പാൻ ചൂടാക്കി അതിലിട്ട് ഒന്ന് ചെറുതായി ചൂടാക്കി എടുത്ത് വക്കുക.ഓവനിൽ വച്ച് ചൂടാക്കി എടുതാലും മതി.

Step 2
കടലപൊടി, അരിപൊടി,കായപൊടി, ഗരം മസാല, വെള്ളുതുള്ളി ചതച്ചത്, മുളക്പൊടി, പാകത്തിനു ഉപ്പ് ഇവ കുറച്ച് വെള്ളം ചേർത്ത് ഇഡലി മാവിന്റെ അയവിൽ കട്ടയില്ലാതെ കലക്കി എടുക്കുക.

Step 3
പാനിൽ വറുക്കാൻ പാകത്തിനു എണ്ണ ചൂടാക്കി കുറെശ്ശെ കപ്പലണ്ടി എടുത്ത് മാവിൽ നന്നായി മുക്കി ചൂടായ എണ്ണയിൽ ഇട്ട് മൂപ്പിച്ച് വറുത്ത് കോരുക.കൂടെ കറിവേപ്പില കൂടെ ഇട്ട് വറുക്കുക.ഞാൻ കറിവേപ്പില ചേർക്കാൻ മറന്നു.ഇനി നിങ്ങളു മറക്കണ്ട…

Step 4
ഇങ്ങനെ അല്ലാതെ ചൂടാക്കി എടുത്ത കപ്പലണ്ടിയിലേക്ക് എല്ലാ ചേരുവകളും ചേർത്ത് ഇളക്കി പാകത്തിനു വെള്ളവും ചേർത്ത് ഇളക്കി മസാല കൂട്ട് ഉണ്ടാക്കി ചൂടായ എണ്ണയിൽ ഇട്ട് വറുത്ത് കോരാം.ഇങ്ങനേയും ചെയ്യാം.

Step 5
അപ്പൊ മസാല കപ്പലണ്ടി തയ്യാർ.എല്ലാരും ഉണ്ടാക്കി നോക്കണം കേട്ടോ…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here