
ട്വൻറി-20 ലോകകപ്പിൻറെ പ്രാഥമിക റൗണ്ടിൽ തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി നെതർലൻഡ്സ്. ശ്രീലങ്കയെ അട്ടിമറിച്ച ആത്മവിശ്വാസത്തിലെത്തിയ നമീബിയൻ ടീമിനെ അഞ്ച് വിക്കറ്റിനാണ് നെതർലൻഡ്സ് പരാജയപ്പെടുത്തിയത്.
സ്കോർ:
നമീബിയ 121/6(20)
നെതർലൻഡ്സ് 122/5(19.3)
ടോസ് നേടി മികച്ച ലക്ഷ്യം പടുത്തുയർത്താൻ ബാറ്റിംഗ് തെരഞ്ഞെടുത്ത നമീബിയയുടെ പദ്ധതികൾക്ക് ചെറിയ സ്കോറിന് ഓപ്പണർമാരെ നഷ്ടമായതോടെ തിരിച്ചടി നേരിട്ടു. ലങ്കയ്ക്കെതിരായ മത്സരത്തിലെ മിന്നുംതാരമായ യാൻ ഫ്രൈലിംങ്ക് നേടിയ 43 റൺസാണ് നമീബിയയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
100 റൺസ് കടക്കാൻ 18-ാം ഓവർ വരെ കാത്തിരിക്കേണ്ടി വന്ന നമീബിയ അവസാന രണ്ട് ഓവറിൽ 20 റൺസ് അടിച്ചെടുക്കുകയായിരുന്നു. മൂന്നോവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ബാസ് ഡെ ലീഡാണ് ഓറഞ്ച് പടയുടെ ബൗളിംഗ് നിരയ്ക്ക് നേതൃത്വം നൽകിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ നെതർലൻഡ്സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ പവർപ്ലേയിൽ 50 റൺസ് കടന്ന നെതർലൻഡ്സിന് പിന്നീടുള്ള 50 റൺസ് കണ്ടെത്താൻ 10 ഓവറുകൾ കൂടി വേണ്ടിവന്നു. വിക്രംജീത് സിംഗ്(39), മാക്സ് ഒഡൗഡ്(35) എന്നിവർ നൽകിയ മികച്ച തുടക്കത്തിന് ശേഷം ബാസ് ഡെ ലീഡ് നേടിയ 30 റൺസാണ് ടീമിനെ വിജയത്തിലെത്തിച്ചത്.
നമീബിയയ്ക്കായി ജെ.ജെ. സ്മിത്ത് രണ്ടും യാൻ ഫ്രൈലിങ്ക്, ബെർണാഡ് ഷോൾസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.തുടർച്ചയായ രണ്ടാം ജയത്തോടെ ഗ്രൂപ്പ് എയിൽ നാല് പോയിൻറുമായി ഒന്നാമതാണ് നെതർലൻഡ്സ്. രണ്ട് പോയിൻറുള്ള നമീബിയ രണ്ടാമതാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here