
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് എട്ടുവയസുകാരനെ കിണറ്റില്‍ തൂക്കിയിട്ടു. കിണറ്റിലിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ ഏറെ നേരം തൂക്കിയിട്ടത്. മധ്യപ്രദേശിലെ ചത്തര്‍പൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. കുട്ടിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ കിണറ്റില്‍ തൂക്കിയിട്ട യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
കുട്ടിയെ യുവാവ് ഒരു കൈകൊണ്ട് പിടിച്ച് കിണറ്റിലേക്ക് തൂക്കിയിട്ട നിലയിലാണ് വീഡിയോയില്‍ കാണുന്നത്. മൊബൈല്‍ ഫോണ്‍ തിരികെ നല്‍കിയില്ലെങ്കില്‍ കിണറ്റിലിടുമെന്ന് യുവാവ് കുട്ടിയെ ഭീഷണിപ്പെടുത്തി.
സമീപത്തുണ്ടായിരുന്ന പതിനാലുകാരനാണ് ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതും കുട്ടിയുടെ വീട്ടുകാരെ വിവരം അറിയിച്ചതും. പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.
Shocker in MP’s Chhatarpur: Minor kept hanging in well by a youth Ajit over suspicion of cell-phone theft. The savagery was filmed on cell-phone by another minor. According to Chhatarpur SP Sachin Sharma, accused booked and arrested. @NewIndianXpress @TheMornStandard @santwana99 pic.twitter.com/twcHaWFASM
— Anuraag Singh (@anuraag_niebpl) October 18, 2022
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here